കന്‍സാസ് വെടിവെപ്പ് – ജയശങ്കര്‍ യുഎസിലേക്ക്

കന്‍സാസ് വെടിവെപ്പ് – ജയശങ്കര്‍ യുഎസിലേക്ക്

ന്യൂഡല്‍ഹി: വംശീയ വെറിയുടെ പേരില്‍ കന്‍സാസില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കുചിബോട്ട്‌ല വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നു വന്‍ രോഷം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഇന്നു വാഷിംഗ്ടണിലേക്കു യാത്ര തിരിച്ചേക്കും. സന്ദര്‍ശനത്തിനിടെ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തി ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. അതേസമയം ജയശങ്കറിന്റെ യാത്രാ വിവരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.

പ്രതിവര്‍ഷം ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരാണു ജോലി, പഠനാവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്കു യാത്ര ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ച സംഭവം ഇവരില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. ഈ ആശങ്ക ദൂരീകരിക്കാനുതകും വിധമുള്ള നടപടികള്‍ യുഎസിന്റെ ഭാഗത്തുനിന്നും സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാഷിംഗ്ടണ്‍ യാത്ര നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതോടൊപ്പം H-1B വിസകള്‍ കര്‍ശനമാക്കുന്നതിലൂടെ വൈദഗ്ധ്യം ആര്‍ജ്ജിച്ച തൊഴിലാളികളെ അമേരിക്കയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തില്‍നിന്നും ഇന്ത്യന്‍ വംശജര്‍ക്ക് ഇളവ് അനുവദിക്കണമെന്നും ജയശങ്കര്‍ യുഎസ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: Politics, World
Tags: India, jayasankar, US

Related Articles