അധ്യാപകനില്‍ നിന്നും വ്യവസായിയിലേക്ക്

അധ്യാപകനില്‍ നിന്നും വ്യവസായിയിലേക്ക്

പാശ്ചാത്യ രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും അതിന്റെ ഉടമസ്ഥരായ ശതകോടീശ്വരന്‍മാരുടെയും വിജയകഥകള്‍ ഒട്ടുമിക്കവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി, ചെറിയ ഹോട്ടല്‍ നടത്തി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് അധ്യാപകനായ ഫാന്‍ കെയ്‌റ.

ബിസിനസ് മാനേജ്‌മെന്റെ് പ്രൊഫസറായ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ബിസിനസ് രീതികള്‍ അധ്യാപകനില്‍ നിന്നു ബിസിനസുകാരന്‍ എന്ന നിലയിലേക്ക് ഫാനിനെ ഉയര്‍ത്തുകയായിരുന്നു. ബിസിനസ് ലോകത്തു ഫാനിന്റെ സംഭാവനകള്‍ ഏതു തരത്തിലുള്ളതാണ് എന്നു നോക്കാം.

1979ല്‍ കംബോഡിയയിലാണു ഫാനിന്റെ ജനനം. തീര്‍ത്തും ദരിദ്രമായിട്ടുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്‌കൂള്‍ ജീവിതത്തില്‍ അത്ര തല്‍പ്പരനായിരുന്നില്ല ഫാന്‍, പക്ഷേ ആ സമയം വായിച്ച തിങ്ക് ആന്‍ഡ് ഗ്രോ റിച്ച് എന്ന നെപ്പോളിയന്‍ ഹില്‍ എഴുതിയ പുസ്തകമാണ് ഫാനിന്റെ ജീവിതം മാറ്റി മറിക്കാന്‍ കാരണമാകുന്നത്. തനിക്കുള്ളിലുള്ള ഉപബോധമനസ്സ് തന്റെ രാജ്യത്തിനുള്ളില്‍ തന്നെ നടക്കുന്ന ഭയാനകമായ അപകടങ്ങള്‍ അടക്കമുള്ള എന്തു പ്രശ്‌നത്തെയും അഭിമുഖീകരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഫാനിന് 13 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന് കാറപകടം സംഭവിക്കുന്നത്. ആ അപകടത്തില്‍ പിതാവിന്റെ മസ്തിഷ്‌കത്തിന് ക്ഷതം സംഭവിക്കുകയും ചെയ്യ്തു. പിതാവില്‍ നിന്നു ലഭിച്ചിരുന്ന വരുമാനം നിലച്ചതോടെ കുടുംബം വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. അതിനുശേഷമാണ് ഫാന്‍ തൊഴില്‍ രംഗത്തേക്ക് ഇറങ്ങുന്നത്. ആദ്യകാലങ്ങളില്‍ പശുക്കളെയും മറ്റും വളര്‍ത്തുന്ന ഫാമിലാണ് ജോലി ലഭിച്ചത്. ഫാനിന് ലഭിക്കുന്ന തുച്ഛവരുമാനം കൊണ്ട് ഇളയ സഹോദരങ്ങളുടെ കാര്യങ്ങളും മറ്റു നോേക്കണ്ടതായിട്ടുണ്ടായി. പിന്നീടാണ് ഫാനിന് കോളെജില്‍ ചെരുന്നതിനായി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. വിവിധ തരത്തിലുള്ള സെല്‍ഫ് ഹെല്‍പ്പ് സാഹിത്യകൃതികള്‍ മുടങ്ങാതെ ഫാന്‍ വായിച്ചിരുന്നു. ഇതും കംബോഡിയന്‍ ജനതയുടെ അതിജീവനം എന്നും കണ്ടുവളര്‍ന്നതുമാകാം ഫാനിന്റെ മനസ്സില്‍ ശുഭചിന്തകള്‍ മാത്രം ഉദിക്കുന്നതിന് കാരണമായത.്

വൈകാതെ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫാന്‍ കംബോഡിയയിലുള്ള സിയം റീപ്പ് എന്ന സ്ഥലത്തെ പന്നശാസ്ത്ര സര്‍വ്വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പ്രശസ്തമായ അങ്കോര്‍ വാട്ട് ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന സിയം റീപ്പ് നഗരം കംബോഡിയയിലെ പ്രധാന വിനോദസഞ്ചാരമേഖലയില്‍ ഒന്നായിരുന്നു. അവിടെയാണ് ഫാന്‍ തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. സര്‍വ്വകലാശാലയില്‍ തന്റെ ഒപ്പം ജോലിചെയ്യ്തിരുന്ന ഇംഗ്ലീഷ് അധ്യാപകന്റെ കൂട്ടുപിടിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം വാങ്ങിയാണ് ബിസിനസ് ആരംഭിക്കുന്നത്. വാങ്ങിയ കെട്ടിടത്തിലെ മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് നല്‍കി അവര്‍ നല്ല വരുമാനം നേടുകയുണ്ടായി. അതിനുശേഷം അത് വില്‍ക്കുകയും വിറ്റു കിട്ടിയ ഫാനിന്റെ ലാഭം വില്ലാ കെയറ എന്ന ഹോട്ടലില്‍ മുടക്കുകയും ചെയ്തു. ആധുനിക രീതിയില്‍ ഒരുക്കിയിട്ടുള്ള മനോഹരമായിട്ടുള്ള കൊച്ചു ഹോട്ടലാണ് വില്ലാ കൈയറ. 17 മുറികള്‍, ഒരു ബ്രൈഡല്‍ സ്യൂട്ട്, സ്വിമ്മിങ്ങ് പൂള്‍, ബാര്‍, ഔട്ട് ഡോര്‍ ലോഞ്ച് എന്നിവ ഇതില്‍ ഉള്‍പ്പെടും.

ഹോട്ടലില്‍ നിന്നും ലഭിച്ച ലാഭം അതെ പട്ടണത്തില്‍ 15 മുറികള്‍ അടങ്ങിയ മറ്റൊരു ഹോട്ടല്‍ നിര്‍മിക്കുന്നതിനായാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ സീസണായ ഒക്‌റ്റോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് 80 ഡോളറാണ് ഒരു രാത്രിയില്‍ മുറികള്‍ക്ക് ഈടാക്കുന്ന വാടക. ഓഫ് സീസണില്‍ 70 ഡോളര്‍ നല്‍കിയാല്‍ മതി.
ബിസിനസില്‍ അധ്യാപകനായിട്ടുള്ള ഫാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനായി പഠിച്ച പാഠങ്ങള്‍ ബിസിനസില്‍ പരീക്ഷിക്കുകയാണ്. മാര്‍ക്കറ്റിംഗ്, സാമ്പത്തികാസൂത്രണം, നിയമപ്രശ്‌നങ്ങള്‍ എന്നീ എല്ലാത്തരത്തിലുള്ള വിഷയങ്ങളും ബിസിനസില്‍ ഫാന്‍ പ്രയോഗിച്ച് നോക്കിയിട്ടുണ്ട്. 1,65,000 ഡോളറിനാണ് ഫാന്‍ ഹോട്ടല്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഹോട്ടല്‍ ഇരിക്കുന്ന സ്ഥലം 4000 ഡോളര്‍ മാസവാടകക്ക് 16 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തതാണ്. നിലവില്‍ 25 മുഴുവന്‍ സമയ ജോലിക്കാരാണ് വില്ല കെയ്‌റയില്‍ സേവനമനുഷ്ഠിക്കുന്നത്. നഷ്ടമില്ലാതെ പ്രസ്ഥാനം മുന്നോട്ട് പോകുന്നതിനായി ദിനവും 10 മുറിയെങ്കിലും വാടകയ്ക്കു പോകേണ്ടതുണ്ട്. വ്യവസായി മാത്രമല്ല ഫാന്‍, സമൂഹത്തില്‍ നടക്കുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളിലെല്ലാം സജ്ജീവ പങ്കാളിത്തമാണ് ഫാനിനുള്ളത്. അതുപോലെ പരിസരത്തുള്ള ചെറുപ്പക്കാര്‍ക്കെല്ലാം പലവിധത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിലും ഫാന്‍ മുന്‍നിരയില്‍ ഉണ്ടാകാറുണ്ട്.
ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന യുവതലമുറക്കാരോട് ഫാനിന് പറയാനുള്ളത്- വിപണിയില്‍ അനന്യമായിട്ടുള്ള സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം. ഒരു പ്രസ്ഥാനത്തിന്റെ വിജയത്തില്‍ മുഖ്യപങ്കും അത് തുടങ്ങുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കും. അതിനാല്‍ ഏതു പ്രസ്ഥാനമായാലും തുടങ്ങാന്‍ പോകുന്ന സഥലത്തെക്കുറിച്ച്് വിശദമായി പഠിച്ചതിനു ശേഷം മാത്രം അടുത്ത നടപടികളിലേക്ക് കടക്കുക. അതുപോലെ തന്നെ മികച്ച തൊഴിലാളികളെ തിരഞ്ഞെടുക്കുക, അവരെ നല്ലപോലെ പരിപാലിക്കുകയും ചെയ്യുക.
ഫാനിന്റെ മനസിലുള്ള പ്രധാന ആഗ്രഹം, ബോട്ടീക്ക് ഹോട്ടലുകളുടെ ഒരു ശൃംഖല തുടങ്ങണമെന്നാണ്. കൂടാതെ പ്രശസ്തനായിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ എന്ന തലത്തിലേക്ക് എത്തിപ്പെടുകയും വേണം
സര്‍വ്വകലാശാലയില്‍ തന്റെ ഒപ്പം ജോലിചെയ്യ്തിരുന്ന ഇംഗ്ലീഷ് അധ്യാപകന്റെ കൂട്ടുപിടിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം വാങ്ങിയാണ് ബിസിനസ് ആരംഭിക്കുന്നത്. വാങ്ങിയ കെട്ടിടത്തിലെ മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് നല്‍കി അവര്‍ നല്ല വരുമാനം നേടുകയുണ്ടായി. അതിനുശേഷം അത് വില്‍ക്കുകയും വിറ്റു കിട്ടിയ ഫാനിന്റെ ലാഭം വില്ലാ കെയറ എന്ന ഹോട്ടലില്‍ മുടക്കുകയും ചെയ്തു.

Comments

comments

Tags: business