ട്രംപിനെതിരെ സുക്കര്‍ബര്‍ഗ്, മോദിക്ക് പുകഴ്ത്തലും

ട്രംപിനെതിരെ സുക്കര്‍ബര്‍ഗ്, മോദിക്ക് പുകഴ്ത്തലും

‘ഒറ്റപ്പെടുത്തലും സംരക്ഷണവാദവും വേണ്ട; ആഗോള സമൂഹത്തിനായി ഫേസ്ബുക്ക് നിലകൊള്ളും’

പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിനാണോ വേര്‍പെടുത്തുന്നതിനാണോ ജനങ്ങള്‍ വരുംകാലത്ത് പ്രാധാന്യം നല്‍കുകയെന്നതാണ് തന്റെ ചോദ്യമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിലൂടെ ഭരണതീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നടപടിക്ക് പ്രശംസ

സാന്‍ഫ്രാന്‍സിസ്‌കോ: ‘ഒറ്റപ്പെടുത്തല്‍ നയ’ത്തിനെതിരെയുള്ള സംരക്ഷണ ഭിത്തി എന്ന നിലയില്‍ സേവനം നടത്തുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്. ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള കത്തിലാണ് അദ്ദേഹം ഫേസ്ബുക്കിന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തിന്റെ ‘സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍’ ആയിരിക്കും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം എന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള വന്‍ രാഷ്ട്രങ്ങളില്‍ തങ്ങള്‍ക്കുള്ളിലേക്ക് തന്നെ ചുരുങ്ങുന്നതിനുള്ള തീവ്ര ദേശീയ മനോഭാവം വളരുന്നതിനിടെയാണ് സുക്കര്‍ബര്‍ഗിന്റെ കത്ത്.

ലോകത്തിന്റെ 'സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍' ആയിരിക്കും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം

‘ലോകവ്യാപകമായി ആഗോളീകരണത്തിനൊപ്പമെത്താന്‍ സാധിക്കാത്ത ജനങ്ങള്‍ എന്ന പോലെ ആഗോള ബന്ധങ്ങളില്‍ നിന്ന് പിന്‍വലിയാന്‍ മുറവിളി കൂട്ടുന്നവരുമുണ്ട്’ പ്രത്യേകമായി ഒരു നയത്തെയും പ്രതിപാദിക്കാതെ സുക്കര്‍ബെര്‍ഗ് കത്തില്‍ പരാമര്‍ശിച്ചു. ആളുകള്‍ക്കിടയില്‍ ബന്ധം നിലനിര്‍ത്തുന്നതിനാണോ അല്ലെങ്കില്‍ ഇതില്‍ നിന്നും പുറകോട്ട് പോകുന്നതിനാണോ വരും കാലം പ്രാധാന്യം നല്‍കുക എന്നതാണ് തന്റെ ചോദ്യമെന്ന് സുക്കര്‍ബെര്‍ഗ്. ജനങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നതിനു വേണ്ടിയായിരിക്കും താന്‍ നിലകൊള്ളുകയെന്നും കത്തിലൂടെ അറിയിച്ചു.

സ്വസ്ഥമായ ഭൂതകാലത്തിന്റെ തത്വങ്ങള്‍ കലുഷിതമായ വര്‍ത്തമാനത്തിനുമേല്‍ അപര്യാപ്തമാണെന്ന് എബ്രഹാം ലിങ്കന്റെ വാക്കുകളും സുക്കര്‍ബര്‍ഗ് ഉദ്ധരിച്ചു.

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പരസ്പരം ബന്ധം നിലനിര്‍ത്താനുള്ള ഒരു മാധ്യമം എന്നതിനു അപ്പുറത്തേക്ക് ഫേസ്ബുക്ക് സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ച് ഫേസ്ബുക്കിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പറഞ്ഞ സുക്കര്‍ബെര്‍ഗ് എല്ലാ വിഭാഗങ്ങളെയും ‘സമൂഹം’ എന്ന നിലയ്ക്കാണ് വിശേഷിപ്പിച്ചത്.

Comments

comments

Categories: Top Stories
Tags: Modi