ചരിത്ര കുതിപ്പ്: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ചരിത്ര കുതിപ്പ്: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐഎസ്ആര്‍ഒ ചരിത്രപരമായ കുതിപ്പ് നടത്തി. പിഎസ്എല്‍വി സി 37 റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. റഷ്യയുടെ ലോക റെക്കോഡ് ഇതോടെ ഇന്ത്യ തകര്‍ത്തു.

ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍നിന്നുമാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒ ഇതാദ്യമായാണ് ഒറ്റദൗത്യത്തില്‍ നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ബഹിരാകാശത്തേക്ക് കുതിച്ചത്

2014ല്‍ ഒറ്റദൗത്യത്തില്‍ 37 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് റഷ്യ കരസ്ഥമാക്കിയ റെക്കോഡാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ഇന്ത്യ തിരുത്തിയത്.

മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ഒറ്റദൗത്യത്തില്‍ ബഹിരാകാശത്തേക്ക് കുതിച്ചത്.
ശുക്രനിലേക്കുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യത്തിനും ചൊവ്വയിലേക്ക് വീണ്ടും പര്യവേഷണം നടത്താനും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ തയാറെടുക്കുന്നുണ്ട്. ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന ശുക്രനിലേക്കും ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കും ഇന്ത്യ ഉടന്‍ പര്യവേഷണം നടത്തുമെന്നാണ് വിവരം.

Comments

comments

Categories: Top Stories
Tags: Isro