ചൈനയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു

ചൈനയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു

അന്താരാഷ്ട്ര ഭീകരന്‍ മസൂദ് അസറിന് അനുകൂലമായി ആവര്‍ത്തിച്ച് നിലപാടെടുക്കുന്ന ചൈന ഭീകരവാദത്തിലുള്ള തങ്ങളുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയം കഴിഞ്ഞയാഴ്ച്ച ചൈന വീറ്റോ ചെയ്തു. മസൂദ് അസര്‍ ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നുള്ള കാരണത്താല്‍ അയാള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ മടിക്കുന്ന ചൈനയുടെ നടപടി ഒരു പുരോഗമന രാജ്യത്തിന് ചേര്‍ന്നതല്ല.

ഭീകരവാദത്തിന്റെ കാര്യത്തില്‍ ചൈനയ്ക്കുള്ള ഇരട്ടത്താപ്പ് ഒന്നുകൂടി പ്രകടമാക്കുന്ന നിലപാടായിരുന്നു അത്. മുമ്പ് മൂന്ന് തവണ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തെ ചൈന അട്ടിമറിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍

മസൂദ് അസര്‍ സ്ഥാപിച്ച ഭീകരസംഘടനയായ ജയ്ഷ് ഇ മൊഹമ്മദിനെ 2002ല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കരിമ്പട്ടികയില്‍ പെടുത്തിയതാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍.

ചൈനയുടെ ആവര്‍ത്തിച്ചുള്ള ധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിലൂടെ ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതുപോലുള്ള കാംപെയ്‌നുകളിലൂടെ മാത്രമേ അവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ ഇന്ത്യക്ക് കഴിയൂ.

ദീപാവലി സമയത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുന്ന പ്രവണത ഇന്ത്യയില്‍ ശക്തിപ്പെട്ടിരുന്നു. ഇതുപോലുള്ള ശ്രമങ്ങളെക്കുറിച്ച് ഇനിയും ചിന്തിക്കാവുന്നതാണ്.

Comments

comments

Categories: Editorial
Tags: China, Pakistan