ട്രംപ് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് ഐഎംഎഫ് മേധാവി

ട്രംപ് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് ഐഎംഎഫ് മേധാവി

ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഹ്രസ്വകാലത്തേക്ക് ഗുണം ചെയ്യുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റിനെ ലഗാഡേ. എന്നാല്‍ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ പലിശ നിരക്കും ശക്തമാകുന്ന ഡോളര്‍ സാന്നിധ്യവും ആഗോള വ്യാപാരത്തില്‍ യുഎസിനു വെല്ലുവിളിയാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ദുബായിയില്‍ സംഘടിപ്പിച്ച വാര്‍ഷിക ലോക ഗവണ്‍മെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അടിസ്ഥാനസൗകര്യങ്ങള്‍ക്കു വേണ്ടി അധിക നിക്ഷേപം അനുവദിക്കാനുള്ള ട്രംപിന്റെ പദ്ധതിയും അദ്ദേഹത്തിന്റെ നികുതി പരിഷ്‌കരണ നയങ്ങളും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് ഐഎംഎഫ് നേതൃത്വം പറയുന്നത്.

യുഎസ് വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസം പ്രകടമാക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്നും ക്രിസ്റ്റിനെ പറയുന്നു. അതേസമയം ആഗോള സാമ്പത്തികാന്തരീക്ഷത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നയങ്ങള്‍ പ്രതിസന്ധി തീര്‍ക്കുമെന്ന ആശങ്കകളെയും ക്രിസ്റ്റിനെ തള്ളിക്കളഞ്ഞിട്ടില്ല.

യുഎസ് സംരക്ഷണവാദത്തിന്റെ നിഴലിലാകുന്നത് ആഗോളവല്‍ക്കരണത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories
Tags: Trump, US economy