പങ്കാളിയേക്കാള്‍ ഇന്ത്യക്കാര്‍ക്കിഷ്ടം സ്മാര്‍ട്‌ഫോണുകള്‍

പങ്കാളിയേക്കാള്‍ ഇന്ത്യക്കാര്‍ക്കിഷ്ടം സ്മാര്‍ട്‌ഫോണുകള്‍

ഇന്ത്യക്കാര്‍ക്കിപ്പോള്‍ സ്വന്തം പങ്കാളികളേക്കാള്‍ താല്‍പ്പര്യം സ്മാര്‍ട്‌ഫോണുകളോടാണെന്ന് പഠനം വെളിപ്പെടുത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനമാളുകളും പങ്കാളികളേക്കാള്‍ സ്മാര്‍ട്‌ഫോണിന്റെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നത്. ത്രീസ് കമ്പനി: പ്രണയം, സൗഹൃദം, ഡിവൈസ് എന്നു പേര് നല്‍കിയിരിക്കുന്ന പഠനത്തിന്റെ ലക്ഷ്യം ജനങ്ങളുടെ ഓണ്‍ലൈന്‍ പെരുമാറ്റം മനസിലാക്കലും അത് സൗഹൃദങ്ങളേയും ഇതര ബന്ധങ്ങളേയും എങ്ങനെ ബാധിക്കുന്നുവെന്നു കണ്ടെത്തലുമാണ്. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ 1,400 പേരുടെ ദിവസേനയുള്ള ഇന്റര്‍നെറ്റിന്റെ ഉപയോഗം കണക്കിലെടുത്താണ് പഠനം നടത്തിയത്. 46 ശതമാനം ദമ്പതികള്‍ മാത്രമാണ് സാമൂഹ്യമാധ്യമങ്ങളുടെ പാസ്‌വേഡുകള്‍ പരസ്പരം പങ്കുവെക്കുന്നത്. സ്വകാര്യ ഇ- മെയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് 38 ശതമാനത്തോളം പേരും.

Comments

comments

Categories: Life, Tech