സെന്‍ മൊബീല്‍സിന്റെ സെന്‍മാക്‌സ് 4ജി വിപണിയില്‍

സെന്‍ മൊബീല്‍സിന്റെ സെന്‍മാക്‌സ് 4ജി വിപണിയില്‍

ന്യുഡെല്‍ഹി: ആഭ്യന്തര മൊബീല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സെന്‍ മൊബീല്‍സിന്റെ സെന്‍മാക്‌സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. 6,390 രൂപയാണ് വില. 5.5 ഇഞ്ച് വലുപ്പമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. ക്വാഡ്-കോര്‍ പ്രോസസറുള്ള സെന്‍മാക്‌സ് 4ജിയില്‍ 2 ജിബി റാമും 16ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.

മികച്ച 4ജി അനുഭവം അടക്കം മികച്ച സൗകര്യങ്ങളുള്ള ഫോണ്‍ രണ്ടാംനിര മൂന്നാം നിര നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏറെ അനുയോജ്യമാകുമെന്ന് സെന്‍ മൊബീല്‍ സിഇഒ സഞ്ജയ് കലിറോണ പറഞ്ഞു. ജിയോ ഹാപ്പി ന്യു ഇയര്‍ ഓഫറോടൊപ്പം ലഭ്യമാകുന്ന സെന്‍മാക്‌സ് 4ജിയിലൂടെ പരിധികളില്ലാത്ത കോളിങ്, ഡാറ്റാ സേവനം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

5 എംപിയുള്ള പിന്‍, മുന്‍ കാമറകള്‍, 2900 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയാണ് സെന്‍മാക്‌സ് 4ജിയുടെ മറ്റ് പ്രത്യേകതകള്‍.

Comments

comments

Categories: Tech