വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഇനി പാലക്കാടും

വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഇനി പാലക്കാടും

ഉപഭോക്താക്കള്‍ക്കായി ബൊണാന്‍സയുടെ പ്രത്യേക ആനുകൂല്യങ്ങള്‍ – 989 രൂപയ്ക്ക് 22 ജിബി

പാലക്കാട്: വൊഡഫോണ്‍ പാലക്കാട് സൂപ്പര്‍നെറ്റ് 4ജി സേവനം ആരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മഞ്ചേരി, കോട്ടയം, ആലപ്പുഴ, കൊല്ലം, ചേര്‍ത്തല എന്നിവിടങ്ങള്‍ക്കുശേഷമാണ് വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം പാലക്കാട് അവതരിപ്പിക്കുന്നത്.

ഏറ്റവും ഫലപ്രദമായ നെറ്റ്‌വര്‍ക്കിലൂടെ വോഡഫോണിന്റെ 4ജി ഉപഭോക്താക്കള്‍ക്ക് മൊബീല്‍ വഴിയുള്ള ഇന്റര്‍നെറ്റ് അതിവേഗത്തില്‍ ഉപയോഗിക്കാനും മൊബീല്‍ മൈ-ഫൈ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളില്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

വൊഡഫോണ്‍ 4ജി വഴി ഉപഭോക്താക്കളുടെ മൊബീല്‍ ഇന്റര്‍നെറ്റ് അനുഭവം വളരെ ഉയര്‍ന്ന തലത്തിലാണ്. അവര്‍ക്ക് വീഡിയോകളും, പാട്ടുകളും കൂടുതല്‍ വേഗത്തില്‍ ഡൗണ്‌ലോഡു ചെയ്യാനും അപ്‌ലോഡു ചെയ്യാനുമാവും. തുടര്‍ച്ചയായ വീഡിയോ ചാറ്റുകള്‍, പ്രിയപ്പെട്ട ആപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കണക്ടു ചെയ്യല്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്, മൊബീല്‍ ഗെയിമിങ്, ടു-വേ വീഡിയോ കോളിങ് എന്നിവയും ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാനാവും.

നൂതനവും, ശക്തവുമായ ഫൈബര്‍ പിന്‍ബലത്തോടെയുള്ളതാണ് വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം. തങ്ങളുടെ സ്വന്തമായ കണ്‍വെര്‍ജന്റ് റേഡിയോ സാങ്കേതികവിദ്യയുമായി കേരളത്തില്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാവ് എന്ന പദവിയും ഇതോടെ വൊഡഫോണിനു സ്വന്തമാകും.

ആഗോള നെറ്റ്‌വര്‍ക്കും, അനുഭവവും പ്രയോജനപ്പെടുത്തിക്കൊണ്ട്, യുകെ, യുഎഇ, ന്യൂസിലന്റ്, ടര്‍ക്കി, അയര്‍ലന്റ്, സിംഗപ്പൂര്‍, അല്‍േബനിയ,നെതര്‍ലാന്‍ഡ്‌സ്, റൊമേനിയ, ജര്‍മനി, ഗ്രീസ് & ചെക്ക് റിപ്പബ്ലിക്ക് തുടങ്ങി 35 – ലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വൊഡഫോണ്‍ 4ജി ഇന്റര്‍നാഷണല്‍ റോമിങ് സൗകര്യം ആരംഭിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ഈ സേവനം അടുത്തു തന്നെ ആരംഭിക്കും.

വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനങ്ങള്‍ പാലക്കാട് അവതരിപ്പിക്കുന്നതില്‍ അതിയായ ആഹ്ലാദമുണ്ട്. 20 രാജ്യങ്ങളില്‍ 4ജി അവതരിപ്പിച്ച വൊഡഫോണിന്റെ ആഗോള അനുഭവ സമ്പത്ത് ഈ സാങ്കേതിക വിദ്യയെക്കുറിച്ചു കൂടുതല്‍ മികച്ച രീതിയില്‍ മനസിലാക്കാനും 4ജി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും സഹായിച്ചിട്ടുണ്ടെന്നും, പാലക്കാടുള്ള വൊഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനങ്ങള്‍ ആസ്വദിച്ചുതുടങ്ങാമെന്നും പാലക്കാട് വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സര്‍വ്വീസുകള്‍ അവതരിപ്പിച്ചുകൊണ്ട് വൊഡഫോണ്‍ ഇന്ത്യയുടെ കേരള ബിസിനസ് മേധാവി, അഭിജിത്ത് കിഷോര്‍ പറഞ്ഞു.

കര്‍ണാടക, കൊല്‍ക്കത്ത, ഡെല്‍ഹി & എന്‍സിആര്‍, മുംബൈ, ഹരിയാന, യുപി ഈസ്റ്റ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, ഒഡീഷ, തമിഴ്‌നാട്, യുപി വെസ്റ്റ് എ&എന്‍ഇ, പഞ്ചാബ് എന്നിവിടങ്ങളിലെ വിജയകരമായ അവതരണത്തിനുശേഷമാണ് വോഡഫോണ്‍ 4ജി സേവനം പാലക്കാട് അവതരിപ്പിക്കുന്നത്. ഉടനെതന്നെ ഗോവയിലും, ചെന്നൈയിലും ആസൂത്രണം ചെയ്തിരിക്കുന്ന 4ജി അവതരണത്തോടെ, 2017 മാര്‍ച്ചില്‍ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനങ്ങള്‍ രാജ്യത്തെ 2400 പട്ടണങ്ങളില്‍ ലഭ്യമാകും. വൊഡഫോണ്‍ 4ജി സേവനം അവതരിപ്പിക്കുന്ന 17 സര്‍ക്കിളുകള്‍ ചേര്‍ന്നാണ് വോഡാഫോണ്‍ ഇന്ത്യയുടെ ഡാറ്റ വരുമാനത്തിന്റെ 90 ശതമാനവും നല്‍കുന്നത്.

വൊഡഫോണ്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധാകേന്ദ്രവുമായ വിപണിയാണ് കേരളം . വര്‍ധിച്ചുവരുന്ന ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള മികച്ച സാങ്കേതിക വിദ്യയും വേഗതയും ലഭ്യമാക്കുന്നതിനായി കമ്പനി ഇതുവരെ 5538 കോടി രൂപയിലേറെ നിക്ഷേപിച്ചു. നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി 110 കോടി രൂപയിലേറെ ഒക എഥ 2017 കമ്പനി നിക്ഷേപിച്ചു. വൊഡഫോണ്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാനായി, 359 എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍, മിനി സ്റ്റോറുകളുമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വൊഡഫോണിന് ഒരു വലിയ റീട്ടെയില്‍ ശൃംഖലയുണ്ട്. കേരളത്തിലെ 433 പട്ടണങ്ങളിലായി വൊഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഓരോ 4ജി സിം അപ്‌ഗ്രേഡിനോടൊപ്പം, സൗജന്യ 4ജി അപ്‌ഗ്രേഡും 2 ജിബി സൗജന്യ ഡാറ്റയും,1 ജിബി ഡാറ്റ പായ്ക്ക് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നാലിരട്ടി 4ജി ഡാറ്റ, 3ജി നിരക്കില്‍ അതിവേഗ 4ജി സേവനങ്ങള്‍, 18 രൂപയ്ക്ക് ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് സൂപ്പര്‍നെറ്റ് 4ജി/3ജി, 9 രൂപയ്ക്ക് 35എംബി ലഭിക്കുന്ന പായ്ക്കു മുതല്‍ വിവിധ ഡാറ്റ പായ്ക്കുകള്‍, വിനോദത്തിന്റെ ലോകത്തെ വണ്‍സ്റ്റോപ്പ് ഡെസ്റ്റിനേഷനായ – വോഡഫോണ്‍ പ്ലേയില്‍ 3 മാസത്തേക്ക് സൗജന്യ പ്രവേശനം – 150 – ലധികം ലൈവ് ടിവി ചാനലുകള്‍, 14,000 സിനിമകള്‍, ടിവി പരിപാടികള്‍, കൂടാതെ വിവിധ ശ്രേണിയിലുള്ള മ്യൂസിക്കുകള്‍, 4ജി മൈ-ഫൈ 15 ഉപകരണങ്ങളില്‍ വരെ വൈ-ഫൈ കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നു, മികച്ച ഉപഭോക്തൃ അനുഭവം – വേഗത്തിലുള്ള 4ജി സിം എക്‌സ്‌ചേഞ്ചിനായി മള്‍ട്ടിപ്പിള്‍ ടച്ച് പോയിന്റുകള്‍ എന്നിങ്ങനെ പാലക്കാട്ടെ വൊഡാഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുടെ ഒരു ശേഖരം തന്നെയാണ് വൊഡഫോണ്‍ അവതരിപ്പിക്കുന്നത്.

Comments

comments

Categories: Tech