ഒല റെന്റല്‍സ് 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

ഒല റെന്റല്‍സ് 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

ന്യുഡെല്‍ഹി: ആഭ്യന്തര കാബ് സേവനദാതാക്കളായ ഒലയുടെ ഒല റെന്റല്‍ സേവനം 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. ഒല ലക്‌സ്, ഒല പ്രൈം സെഡാന്‍, എസ്യുവി, ഒല മിനി എന്നിവ വഴി മണിക്കൂര്‍ അടിസ്ഥാനത്തില്‍ നഗരത്തിനുള്ളില്‍ കുറഞ്ഞ നിരക്കിലുള്ള സേവനമാണ് ഒല റെന്റല്‍ നല്‍കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച സേവനം ചെന്നൈ, ബെംഗളൂരു, ഡെല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളില്‍ നിന്ന മികച്ച പ്രതികരണമാണ് നേടിയത്. ഒല ആപ്പില്‍ നിന്ന് 2 മണിക്കൂര്‍ 30 കിലോമീറ്റര്‍, 4 മിക്കൂര്‍ 40 കിലോമീറ്റര്‍, 8 മണിക്കൂര്‍ 80 കിലോമീറ്റര്‍ എന്നിങ്ങനെ സേവനം തെരഞ്ഞെടുക്കാം.

ഒരു ദിവസം മുഴുവന്‍ ഒരു കാബ് ഉപയോഗപ്പെടുത്താവുന്ന സേവനത്തിനായി പരിശീലനം നേടിയ മികച്ച ഡ്രൈവര്‍മാരുടെ സേവനമാണ് ഒല ലഭ്യമാക്കുന്നതെന്ന് ഒല സിഎംഒ രഘുവേഷ് സരൂപ് പറഞ്ഞു.

Comments

comments

Categories: Auto