ഗൂഗിളും ഡിജുബോയും കമ്മീഷന്‍ അധിഷ്ഠിത പങ്കാളിത്വത്തില്‍ പ്രവര്‍ത്തിക്കും

ഗൂഗിളും ഡിജുബോയും കമ്മീഷന്‍ അധിഷ്ഠിത പങ്കാളിത്വത്തില്‍ പ്രവര്‍ത്തിക്കും

ന്യൂഡെല്‍ഹി: ഹോട്ടലുകള്‍ക്കുവേണ്ടിയുള്ള ക്ലൗഡ് അധിഷ്ഠിത സാസ് ഉല്‍പ്പന്ന കമ്പനിയായ ഡിജുബോ ഗൂഗിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഫയര്‍ബാള്‍ എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്‌ഫോമിലൂടെ ഹോട്ടലുകള്‍ക്കുവേണ്ടിയുള്ള ഡയറക്റ്റ് ബുക്കിംഗ് വര്‍ധിപ്പിക്കുകയാണ് സഹകരത്തിന്റെ ലക്ഷ്യം.

കമ്മീഷന്‍ അധിഷ്ഠിത പങ്കാളിത്തമായിരിക്കും ഗൂഗിളും ഡിജുബോയും തമ്മിലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഗൂഗിളുമായി പ്രീമിയം പാര്‍ട്‌നര്‍ഷിപ്പില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ ഏക ഹോട്ടല്‍ ടെക് കമ്പനിയാണ് ഡിജുബോ. ഗൂഗിള്‍ ഡിജുബോയുടെ ക്ലൈന്റ് ഹോട്ടലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രദര്‍ശിപ്പിക്കുകയും ഓരോ ബുക്കിംഗിനും ഗൂഗിളിന് കമ്മീഷന്‍ നല്‍കുകയും ചെയ്യും. മുമ്പ് മറ്റ് ഹോട്ടല്‍ ടെക് കമ്പനികളുമായി കോസ്റ്റ്- പേര്‍-ക്ലിക്ക് പങ്കാളിത്തത്തിലാണ് ഗൂഗിള്‍ ഏര്‍പ്പെട്ടിരുന്നത്.

ഗൂഗിള്‍ ഹോട്ടല്‍, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ബിസിനസ് ലിസ്റ്റിംഗ് തുടങ്ങി ഗൂഗിളിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിജുബോയുടെ ക്ലൈന്റുകള്‍ക്ക് ദൃശ്യത ലഭിക്കും. ബുക്കിംഗ് നടന്നാല്‍ മാത്രം കമ്മീഷന്‍ നല്‍കിയാല്‍ മതിയാകും.

ഒറ്റിഎ കമ്മീഷന്‍ നിരക്കിലും കുറവില്‍ ഹോട്ടലുകള്‍ നേരിട്ട് ബുക്ക് ചെയ്യുന്നത് വര്‍ധിപ്പിക്കുക എന്നത് ഡിജുബോയുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. കമ്പനിയുടെ സഹസ്ഥാപകനും ഡയറക്റ്ററുമായ സങ്കല്‍പ് ഗോയല്‍ പറഞ്ഞു. ഫെയര്‍ബാളിന്റെ അവതരണത്തോടെ ഡയറക്റ്റ് ബുക്കിംഗ് കുതിച്ച് ഉയരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Comments

comments

Categories: Tech
Tags: Djubo, Google