ചൈനയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പനിവല്‍ക്കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും

ചൈനയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പനിവല്‍ക്കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും

ബെയ്ജിംഗ്: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയംഭരണാധികാരമുള്ള കമ്പനികളാക്കി മാറ്റുന്നത് ചൈന ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. ഇതിലൂടെ ഈ സ്ഥാപനങ്ങളുടെ ഭാഗിക സ്വകാര്യവല്‍ക്കരണത്തിനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷത്തോടെ കമ്പനിവല്‍ക്കരണ പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരിനുകീഴിലെ അസറ്റ്‌സ് സൂപ്പര്‍വിഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനെ ഉദ്ധരിച്ച് ഇക്ക്‌ണോമിക് ഇന്‍ഫൊര്‍മേഷന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. പരിഷ്‌കരണങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ഘടന 2020ല്‍ നിലവില്‍വരുമെന്നാണ് 2015ല്‍ ചൈനീസ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റ് ഘടനയും ഭരണസമിതിയും രൂപീകരിച്ച് സ്വകാര്യ മൂലധനത്തിനായി വാതിലുകള്‍ മലര്‍ക്കെ തുറക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംയുക്ത ഉടമസ്ഥാവകാശ പരിഷ്‌കാരങ്ങള്‍ക്കായി ഒക്‌റ്റോബറില്‍ യുണൈറ്റഡ് നെറ്റ്‌വര്‍ക് കമ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷനെയും ചൈന ഈസ്‌റ്റേണ്‍ എയര്‍ ഹോള്‍ഡിംഗ് കമ്പനിയെയും മറ്റ് നാല് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും ചൈനീസ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഭാഗിക സ്വകാര്യവല്‍ക്കരണത്തെ സംയുക്ത ഉടമസ്ഥാവകാശ പരിഷ്‌കാരമെന്ന് വിളിക്കാനാണ് ചൈന താല്‍പ്പര്യപ്പെടുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുകീഴിലെ 92 ശതമാനം ഉപസ്ഥാപനങ്ങളുടെയും കമ്പനിവല്‍ക്കരണം പൂര്‍ത്തിയായതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: Top Stories
Tags: China