അഫ്ഗാന്‍ നയതന്ത്ര പ്രതിനിധിയെ വെടിവെച്ച് കൊലപ്പെടുത്തി

അഫ്ഗാന്‍ നയതന്ത്ര പ്രതിനിധിയെ വെടിവെച്ച് കൊലപ്പെടുത്തി

കറാച്ചി: പാകിസ്ഥാനിലുള്ള അഫ്ഗാന്‍ നയതന്ത്രകാര്യാലയത്തില്‍ സുരക്ഷാ ഗാര്‍ഡുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഫ്ഗാന്‍ നയതന്ത്ര പ്രതിനിധിയെ വെടിവെച്ചു കൊലപ്പെടുത്തി.

അഫ്ഗാന്‍ നയതന്ത്രകാര്യാലയത്തിലെ തേര്‍ഡ് സെക്രട്ടറി സാക്കി അദുവിനെയാണു സുരക്ഷാ ഗാര്‍ഡ് ഹയിത്തുള്ള ഖാന്‍ വെടിവെച്ചത്. കോണ്‍സുലേറ്റിന്റെ സന്ദര്‍ശകമുറിയില്‍ വച്ച് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്നും ഇതേ തുടര്‍ന്നു സുരക്ഷാ ഗാര്‍ഡിനു നിയന്ത്രണം വിട്ടെന്നും ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസദ് ഖാന്‍ പറഞ്ഞു. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തിയതിനു ശേഷവുമാണ് അസദ് ഖാന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിവെച്ച സുരക്ഷാ ഗാര്‍ഡ് അഫ്ഗാന്‍ വംശജനാണ്.

കൊല്ലപ്പെട്ട നയതന്ത്ര പ്രതിനിധി വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍നിന്നുള്ള എംപി മുഹമ്മദ് അബ്ദുളിന്റെ സഹോദരനാണെന്ന് അഫ്ഗാനിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: World
Tags: shot dead