പുതിയ കാബ് സേവനവുമായി യുബര്‍

പുതിയ കാബ് സേവനവുമായി യുബര്‍

ന്യുഡെല്‍ഹി: ആപ്പ് അധിഷ്ഠിത സേവനദാതാക്കളായ യുബര്‍ ‘യുബര്‍ഹയര്‍’ എന്ന പേരില്‍ പുതിയ കാബ് സേവനം ആരംഭിച്ചു. ഉപഭോക്താവിന് 12 മണിക്കൂര്‍ വരെ യുബറിന്റെ കാബ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ് പുതിയ സേവന പദ്ധതി.

കൊച്ചിയില്‍ പരീക്ഷിച്ച് വിജയിച്ച സേവനം ഇന്നലെ മുതല്‍ ന്യുഡെല്‍ഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം, നാഗ്പൂര്‍ എന്നിവിടങ്ങളിലും ലഭ്യമായിത്തുടങ്ങി. വൈകാതെ മറ്റ് നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കും. യുബര്‍ ആപ്പിലെ UberHIRE ഓപ്ഷന്‍ വഴി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ മികച്ച ഗതാഗത സേവനം നല്‍കുന്നതിന് യുബര്‍ എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും യുബര്‍ഹൈയര്‍ ഇത്തരത്തിലൊരു ഉല്‍പ്പന്നമാണെന്നും യുബര്‍ ഇന്ത്യ എന്‍ജിനീയറിങ് തലവന്‍ അപൂര്‍വ ദലാല്‍ പറഞ്ഞു.

12 മണിക്കൂര്‍ സേവനം വിനോദസഞ്ചാരികള്‍, ബിസിനസ് യാത്രികര്‍, മുതിര്‍ന്ന പൗരന്‍മാര്‍, വര്‍ക്കിംഗ് പ്രൊഫഷണല്‍ തുടങ്ങിയ വിഭാഗങ്ങളിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു മണിക്കൂറിന് 30 കിലോമീറ്റര്‍ വരെ 449 മുതല്‍ 649 രൂപയായിരിക്കും ചാര്‍ജ്. ഓരോ നഗരങ്ങള്‍ക്കനുസരിച്ച് ചാര്‍ജില്‍ വ്യത്യാസമുണ്ടാകും. ഇതിനു മുമ്പ് ഒരു മിനിറ്റിന് രണ്ടു രൂപയും കിലോമീറ്ററിന് 12 രൂപയുമായിരുന്നു ചാര്‍ജ്.

Comments

comments

Categories: Auto
Tags: Uber