ശശികലയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി

ശശികലയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി

ജയലളിതയെന്ന നേതാവിന് പിന്‍ഗാമിയാകാന്‍ തയാറെടുക്കുന്ന ശശികലയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ കടുപ്പമേറിയതാണ്

രണ്ടാം നിര നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ അത്ര വിജയമല്ലെങ്കില്‍ കൂടി ഒരു നേതാവിന് വേണ്ട ആര്‍ജ്ജവവും കാര്യങ്ങള്‍ നടപ്പാക്കുന്ന തരത്തില്‍ ഒരു ഭരണാധികാരിക്ക് വേണ്ട ഇച്ഛാശക്തിയും ജയലളിതയ്ക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു നേതാവിന്റെ പിന്‍ഗാമിയായാണ് ശശികല തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ചുമതലയേല്‍ക്കുമെന്ന് ഞായറാഴ്ച്ച പ്രഖ്യാപിച്ച ഉടന്‍ ടിഎന്‍സെയ്‌സ് നോറ്റുശശികല((#TNSaysNo2Sasi) എന്ന ഹാഷ് ടാഗായിരുന്നു ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കുന്നതില്‍ ഇതോടെ ഹാട്രിക് അടിച്ചിരിക്കുന്നു. താന്‍ ഒരു കാവല്‍ക്കാരന്‍ മാത്രമാണെന്ന് ഒന്നുകൂടി ദുഃഖത്തോടെ വ്യക്തമാക്കിയിരിക്കുന്നു അദ്ദേഹം. എന്നാല്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് പല കക്ഷികളും വാഴ്ത്തിയിരുന്ന ജയലളിതയുടെ ഭരണമികവുകളാണ് അവരെ തമിഴ്‌നാട്ടില്‍ ആവര്‍ത്തിച്ച് ഭരണത്തിലെത്തിച്ചത്.

ശശികല അധികാരത്തിലേറുന്നത് എഐഎഡിഎഎംകെയുടെ ഭാവി ശോഭനമാക്കുമെന്ന പ്രതീക്ഷ അധികം പേര്‍ക്കുമില്ല. ദുര്‍ഘടപാതയാണ് അവരെ കാത്തിരിക്കുന്നത്. ഒപ്പം വലിയൊരു അവസരവും. നേതൃശേഷി ആര്‍ജ്ജിച്ച് തമിഴ്‌നാടിന്റെ ഭാവി തന്നെ മാറ്റാന്‍ പറ്റുന്ന തരത്തില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് ശശികലയ്ക്ക് പുതിയൊരു അധ്യായം കുറിക്കാം. അതിനുവേണ്ടിയുള്ള ശ്രമമാണോ അവര്‍ നടത്തുകയെന്ന് കാണേണ്ടതുണ്ട്. എന്തായാലും ഇനി കുറച്ചുകാലത്തേക്ക് ദേശീയ ശ്രദ്ധ പതിയുന്ന സംസ്ഥാനമാകും തമിഴ്‌നാട്.

Comments

comments

Categories: Editorial, Slider