സാംസങ് പേ ഇന്ത്യയിലേക്ക്

സാംസങ് പേ ഇന്ത്യയിലേക്ക്

പ്രാദേശിക പേമെന്റ് കമ്പനികളെ കാത്തിരിക്കുന്നത് കടുത്ത മത്സരം

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ ടെക് കമ്പനി സാംസങ് ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ തങ്ങളുടെ മൊബീല്‍ പെയ്‌മെന്റ് വാലറ്റായ സാംസങ് പേ അവതരിപ്പിക്കും. ബഹുരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോര്‍പ്പറേഷനായ അമേരിക്കന്‍ എക്‌സ്പ്രസുമായി സഹകരിച്ചാണ് സാംസങ് പേ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് കമ്പനി ശ്രമിക്കുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ പങ്കാളിത്തത്തിനും സാംസങ് പരിശ്രമിക്കുന്നു.

സാംസങ് പേ ഇന്ത്യയില്‍ അവതരിക്കുന്നതോടെ ആഭ്യന്തര ഇ-പെയ്‌മെന്റ് കമ്പനികള്‍ കടുത്ത മത്സരം നേരിട്ടേക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ സാംസങ് പേ രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയാഴ്ച്ച ഇന്ത്യയില്‍ പുറത്തിറക്കിയ ഗാലക്‌സി നോട്ട് 5 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ പതിപ്പില്‍ സാംസങ് പേ ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താവിന് തന്റെ സ്മാര്‍ട്ട്‌ഫോണില്‍നിന്ന് പെയ്‌മെന്റ് ടെര്‍മിനലിന്റെ കാര്‍ഡ് റീഡറിലേക്ക് മാഗ്നറ്റിക് സിഗ്നല്‍ അയയ്ക്കാന്‍ കഴിയുന്ന എംഎസ്ടി (മാഗ്നറ്റിക് സെക്യൂര്‍ ട്രാന്‍സ്മിഷന്‍) സാംസംഗ് പേ സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ പ്രീമിയം സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ സാംസങ് പേ പ്രവര്‍ത്തിക്കൂ.

Comments

comments

Categories: Trending