തന്നെ സ്വതന്ത്രമാക്കണമെന്ന് അസാന്‍ജ്

തന്നെ സ്വതന്ത്രമാക്കണമെന്ന് അസാന്‍ജ്

ലണ്ടന്‍: നാല് വര്‍ഷത്തിലേറെയായി രാഷ്ട്രീയ അഭയം പ്രാപിച്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിസില്‍ ബ്ലോവറും വിക്കിലീക്ക്‌സ് സ്ഥാപകനുമായ ജൂലിയന്‍ അസാന്‍സ് തന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു യുകെ, സ്വീഡിഷ് അധികൃതരെ സമീപിച്ചു.

തന്നെ യുഎസ് വിചാരണ ചെയ്യുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും ഭയപ്പെടുന്നതായി അസാന്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ലണ്ടനിലെ ഇക്വഡോര്‍ എംബിസിയില്‍ അഭയം തേടിയതെന്നും അസാന്‍ജ് സൂചിപ്പിച്ചിരുന്നു.

അസാന്‍ജിനെതിരേയുള്ള ലൈംഗികാരോപണക്കേസില്‍ വിചാരണയ്ക്കായി സ്വീഡനു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. പുറത്തിറങ്ങിയാല്‍ അസാന്‍ജിനെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്യും. സ്വീഡനിലെത്തിയാല്‍ സ്വീഡന്‍ തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നും അസാന്‍ജ് സൂചിപ്പിച്ചിരുന്നു.

Comments

comments

Categories: World