എലിസബത്ത് രാജ്ഞി ചരിത്രത്തിലേക്ക്

എലിസബത്ത് രാജ്ഞി ചരിത്രത്തിലേക്ക്

ലണ്ടന്‍: ഏറ്റവും അധികം കാലം ഭരണത്തിലിരുന്ന രാജ്ഞി എന്ന പദവിക്ക് അര്‍ഹയായ എലിസബത്ത് രാജ്ഞി തിങ്കളാഴ്ച sapphire ജൂബിലി ആഘോഷിച്ചു. രാജപദവിയേറ്റെടുത്തതിന്റെ 65ാം വാര്‍ഷിക ദിനമായിരുന്നു തിങ്കളാഴ്ച. ഇതോടനുബന്ധിച്ച് ആചാരപരമായ ചടങ്ങുകള്‍ ലണ്ടനില്‍ അരങ്ങേറി.

ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വ്യക്തി രാജസിംഹാസനത്തില്‍ 65 വര്‍ഷം പൂര്‍ത്തിയാക്കുന്നത്. 2015 വര്‍ഷമായപ്പോള്‍ ഏറ്റവും അധികം കാലം ഭരണത്തിലിരുന്ന റെക്കോഡ് എലിസബത്ത് രാജ്ഞി സ്ഥാപിച്ചിരുന്നു.

65ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം കൊട്ടാരം പുറത്തുവിട്ട ചിത്രം എലിസബത്ത് രാജ്ഞി sapphire  (ഇന്ദ്രനീല കല്ല്) പതിച്ച ആഭരണം അണിഞ്ഞു നില്‍ക്കുന്നതായിരുന്നു. ഈ ചിത്രം 2014ല്‍ ബെയ്‌ലി എന്ന ചിത്രകാരനെടുത്തതായിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കിഴക്കന്‍ ലണ്ടനിലെ സാന്‍ഡിംഗ്രാം എസ്റ്റേറ്റില്‍ രാജ്ഞി എത്തിയിരുന്നു. പരിപാടികളില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ ചെലവഴിച്ചതിനു ശേഷമായിരിക്കും രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കു തിരിക്കുന്നത്.

90-കാരിയായ എലിസബത്ത് രാജ്ഞി ലണ്ടനിലെ പൊതുചടങ്ങുകളില്‍ ഇപ്പോഴും സജീവമായി പങ്കെടുക്കാറുണ്ട്. അതേസമയം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. 2022ല്‍ എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്റെ 70ാം വാര്‍ഷികമാണ്.

Comments

comments

Categories: Slider