മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോടു വിധേയത്വം: കെ. മുരളീധരന്‍

മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോടു വിധേയത്വം: കെ. മുരളീധരന്‍

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിരാഹാരമനുഷ്ഠിക്കുന്ന കെ.മുരളീധരനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനു മുരളീധരന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടു വിധേയത്വമാണെന്നു മുരളീധരന്‍ പറഞ്ഞു.

ഞായറാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കവേയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുരളീധരനെ പരിഹസിച്ച് സംസാരിച്ചത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണു ലോ അക്കാദമിക്കു വിപണിവിലയുടെ അടിസ്ഥാനത്തില്‍ ഭൂമി പതിച്ചു നല്‍കിയതെന്നും ആ ഭൂമി തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ മുരളീധരന്‍ ഗേറ്റില്‍ കിടക്കുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ലോ അക്കാദമിക്ക് കരുണാകരന്‍ ഭൂമി നല്‍കിയത് ഗവര്‍ണര്‍ രക്ഷാധികാരിയായ ട്രസ്റ്റിനാണെന്നും ആ ട്രസ്റ്റിന്റെ ഭൂമി എങ്ങനെയാണു സ്വകാര്യ വ്യക്തിയുടെ പേരിലായതെന്നും മുഖ്യമന്ത്രി അന്വേഷിക്കണമെന്നു മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയത്തിലേക്കു കരുണാകരന്റെ പേര് വലിച്ചിഴച്ചതു ശരിയായില്ല. കരുണാകരന്‍ ഇപ്പോഴും കേരള ജനതയുടെ ഇഷ്ട നേതാവാണ്. ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്കു താന്‍ യോഗ്യനല്ലെന്നു പിണറായി തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Politics

Related Articles