ഭൂരിഭാഗം ഓഹരികളും വിറ്റഴിച്ച് സൂപ്പര്‍ ലേബല്‍

ഭൂരിഭാഗം ഓഹരികളും വിറ്റഴിച്ച് സൂപ്പര്‍ ലേബല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേബല്‍ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ലേബല്‍ തങ്ങളുടെ 70 ശതമാനം ഓഹരികളും പക്മാന്‍ സിസിഎല്ലിനു വില്‍ക്കുന്നു. കാനഡ ആസ്ഥാനമായ സിസിഎല്‍ ഇന്‍ഡസ്ട്രീസ് ദുബായ് ആസ്ഥാനമായ അല്‍ബ്വാര്‍ഡി ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ സംയുക്ത സംരംഭമാണ് പക്മാന്‍ സിസിഎല്‍. ഈ മാസത്തോടെ ഇടപാട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.75 ദശലക്ഷം ഡോളറാണ് സൂപ്പര്‍ ലേബലിലെ ഓഹരികള്‍ക്കായി പക്മാന്‍ സിസിഎല്‍ മുടക്കിയത്. സൂപ്പര്‍ ലേബലിന് ഭാവിയില്‍ വികസനപദ്ധതികള്‍ക്കായുള്ള വായ്പാ സഹായവും പക്മാന്‍ സിസിഎല്‍ നല്‍കും. ഇന്ത്യക്കു പുറമെ ദുബായ്, ഒമാന്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍ , ഈജിപ്റ്റ് എന്നിവടങ്ങളില്‍ പക്മാന്‍ സിസിഎല്ലിന് സാന്നിദ്ധ്യമുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രാദേശിക ബിസിനസ് വിഭാഗങ്ങളെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയില്‍ ചുവടുവെക്കുന്നതിന് കമ്പനി പദ്ധതിയിടുന്നുണ്ടായിരുന്നുവെന്നും സൂപ്പര്‍ ലേബര്‍ തങ്ങള്‍ കണ്ടതില്‍ വെച്ച് വളരെ നന്നായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും സിസിഎല്‍ സിഇഒവും പ്രസിഡന്റുമായ ജിയോഫ്രൈ ടി മാര്‍ട്ടിന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: super label