പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ നിക്ഷേപം നേടി

പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ നിക്ഷേപം നേടി

ബെംഗളൂരു: പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ മൂലധനസമാഹരണം നടത്തി. ഈ മാസം ഉത്തര്‍പ്രദേശിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്.

പേടിഎം സ്ഥാപകനും സിഇഒവുമായ വിജയ് ശേഖര്‍ ശര്‍മ്മ 111 കോടിയും ബാക്കി തുക പേടിഎം മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സുമാണ് നിക്ഷേപിച്ചത്. കഴിഞ്ഞ മാസമാണ് പേടിഎമ്മിന് പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള അന്തിമാനുമതി റിസര്‍വ് ബാങ്ക് നല്‍കിയത്. എയര്‍ടെല്‍ പേമെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവയ്ക്കുശേഷം രാജ്യത്ത് ആരംഭിക്കുന്ന പേമെന്റ് ബാങ്കാണിത്.

വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 51 ശതമാനം ഓഹരികളാണ് പേമെന്റ്‌സ് ബാങ്കിലുള്ളത്. കഴിഞ്ഞ ഡിസംബറില്‍ പേമെന്റ്‌സ് ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി വിജയ് ശര്‍മ്മ വണ്‍97 കമ്യൂണിക്കേഷനിലെ തന്റെ ഒരു ശതമാനം വ്യക്തിപരമായ ഓഹരികള്‍ വിറ്റഴിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ പേമെന്റ്‌സ് ബാങ്ക് ആരംഭിക്കുന്നതിന് പേടിഎം പദ്ധതിയിടുന്നുണ്ടായിരുന്നെങ്കിലും നിയമപരമായ കാലതാമസം കാരണം പദ്ധതി വൈകുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പേടിഎം വാലെറ്റ് ബിസിനസ് പേടിഎം പേമെന്റ്‌സ് ബാങ്കിലേക്ക് മാറ്റുമെങ്കിലും പേടിഎം ഇ-കൊമേഴ്‌സ് ബിസിനസും പേടിഎം പേമെന്റ്‌സ് ബാങ്കും രണ്ട് സ്ഥാപനങ്ങളായിട്ടാകും പ്രവര്‍ത്തിക്കുക. നിലവില്‍ വണ്‍ 97 ന്റെ പ്രധാന ഓഹരിപങ്കാളിയായ ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഗ്രൂപ്പിനും ബാങ്കില്‍ പങ്കാൡത്തമുണ്ട്.

Comments

comments

Categories: Banking, Slider