ഹ്യൂണ്ടായ് പാക്കിസ്ഥാനിലേക്ക്; നിശാത് മില്‍സ് പങ്കാളികളാകും

ഹ്യൂണ്ടായ് പാക്കിസ്ഥാനിലേക്ക്; നിശാത് മില്‍സ് പങ്കാളികളാകും

ഹ്യൂണ്ടായ്, സോജിറ്റ്‌സ് കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന നിശാത് മില്‍സ് സംരംഭം പാക്കിസ്ഥാനില്‍ യാത്രാ വാഹനങ്ങളും ഒരു ടണ്‍ ശേഷിയുള്ള വാണിജ്യ വാഹനങ്ങളും നിര്‍മിക്കും

കറാച്ചി: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് മോട്ടോഴ്‌സ് പാക്കിസ്ഥാനില്‍ നിര്‍മാണശാല ആരംഭിക്കാനൊരുങ്ങുന്നു. പാക്കിസ്ഥാന്‍ കോടിപതി മുഹമ്മദ് മിയാന്‍ മാന്‍ഷയുടെ ഉടമസ്ഥതയിലുള്ള നിശാത് മില്‍സ് ലിമിറ്റഡുമായി ചേര്‍ന്നാണ് പാക്കിസ്ഥാനില്‍ കാറുകള്‍ നിര്‍മിക്കാനും വില്‍പ്പന നടത്താനും കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഹ്യൂണ്ടായ്, സോജിറ്റ്‌സ് കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന നിശാത് മില്‍സ് സംരംഭം പാക്കിസ്ഥാനില്‍ യാത്രാ വാഹനങ്ങളും ഒരു ടണ്‍ ശേഷിയുള്ള വാണിജ്യ വാഹനങ്ങളും നിര്‍മിക്കുമെന്ന് കറാച്ചി സ്റ്റോക്ക്എക്‌സ്‌ചേഞ്ചില്‍ കമ്പനി അറിയിച്ചു. ഹ്യൂണ്ടായ് മോട്ടോഴ്‌സ് പാക്കിസ്ഥാനില്‍ നടത്തുന്ന സാധ്യത പഠനത്തിന് ശേഷമാകും നിശാതുമായി കരാറിലെത്തുകയെന്ന് നിശാത് ഓട്ടോമൊബീല്‍, പവര്‍ എന്നിവയുടെ ഉപദേശകന്‍ നോറസ് അബ്ദുള്ള വ്യക്തമാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹന നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതിനായി നികുതി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നിര്‍ദേശമാണ് ഹ്യൂണ്ടായുടെ പാക്കിസ്ഥാന്‍ പ്രവേശനം സാധ്യമാക്കുന്നത്. ഇതിനായി റെനോ എസ്എ, കിയ മോട്ടോഴ്‌സ് എന്നിവയുമായി ചേരാനും ഹ്യൂണ്ടായ് തീരുമാനിച്ചിട്ടുണ്ട്.

2007ന് ശേഷം പാക്കിസ്ഥാന്‍ വാഹന വിപണി 19 ശതമാനം വളര്‍ച്ച ആദ്യമായി കൈവരിക്കുകയും 180,079 യൂണിറ്റ് വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇവിടത്തെ സാമ്പത്തിക വളര്‍ച്ച അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ട്.

ഇവിടെയുള്ള വാഹന വിപണിയില്‍ വലിയ സാധ്യതായണുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ജപ്പാനീസ് വാഹന നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കുന്ന വാഹനങ്ങളൊന്നും ആവശ്യം പൂര്‍ണമാക്കുന്നില്ല. കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി ആളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് നോക്കുകയാണെന്നാണ് അബ്ദുള്ള അഭിപ്രായപ്പെടുന്നത്.

ജപ്പാന്‍ കമ്പനികളായ ടൊയോട്ട, ഹോണ്ട, സുസുക്കി എന്നീ കമ്പനികളാണ് പാക്കിസ്ഥാന്‍ വാഹന വിപണിയില്‍ മേധാവിത്വമുള്ളത്. അടുത്ത വര്‍ഷം തങ്ങളുടെ രണ്ടാം പ്ലാന്റില്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ട് സുസുക്കി 460 മില്ല്യന്‍ ഡോളര്‍ പാക്കിസ്ഥാനില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ടെക്‌സ്റ്റൈല്‍ കയറ്റുമതിക്കാരാണ് നിശാത് മില്‍സ്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എംസിബി ബാങ്ക് ലിമിറ്റഡ് വിപണി മൂല്യത്തില്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ്.

Comments

comments

Categories: Auto