ജാഗ്വാറിന്റെ പെരുമ

ജാഗ്വാറിന്റെ പെരുമ

ആഡംബര കാറുകളില്‍ കേമനാണ് ജാഗ്വാര്‍. ആ ബ്രിട്ടീഷ് നിര്‍മിത വാഹനത്തിന്റെ പെരുമ ലോകമെമ്പാടും എത്തിയിട്ടുണ്ട്. നിരവധി വഴിത്തിരിവുകളിലൂടെയാണ് ജാഗ്വാര്‍ കമ്പനി കടന്നുപോയിട്ടുള്ളത്. ഇംഗ്ലണ്ടുകാരനായ സര്‍ വില്യം ലയണ്‍സാണ് ജാഗ്വാറിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

1922ല്‍, അയല്‍വാസിയായ വില്യം വാംസ്‌ലിക്കൊപ്പം ലയണ്‍ സ്ഥാപിച്ച മോട്ടോര്‍സൈക്കിള്‍ കമ്പനി അതിന് അടിത്തറപാകി. ആദ്യം മോട്ടോര്‍സൈക്കിളുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി പിന്നീട് സ്വന്തമായി കാറുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. 1930ല്‍ കമ്പനിയുടെ പേര് എസ്എസ് കാര്‍ ലിമിറ്റഡ് എന്നാക്കിമാറ്റി. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം എസ്എസ് ജാഗ്വാര്‍ 100 എന്ന മോഡല്‍ അവര്‍ നിരത്തിലെത്തിക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധശേഷം കമ്പനിയുടെ പേര് ജാഗ്വാര്‍ കാര്‍സ് ലിമിറ്റഡ് എന്നു തിരുത്തപ്പെട്ടു. തുടര്‍ന്ന് അമേരിക്ക അടക്കമുള്ള വിപണികളില്‍ ജാഗ്വാര്‍ കാറുകള്‍ കടന്നുകയറി. അതിനുശേഷം ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷനുമായി ജാഗ്വാര്‍ കമ്പനിയെ ലയിപ്പിച്ചു. അങ്ങനെ ബ്രിട്ടീഷ് മോട്ടോര്‍ ഹോള്‍ഡിംഗ്‌സ് നിലവില്‍വന്നു. അത് പിന്നീട് ബ്രിട്ടീഷ് ലൈലാന്‍ഡ് ലിമിറ്റഡിന്റെ ഭാഗമായിത്തീര്‍ന്നു. 1990ല്‍ ജാഗ്വാറിനെ ഫോര്‍ഡ് ഏറ്റെടുത്തു. ഒടുവില്‍ 2008ല്‍ ഫോര്‍ഡില്‍ നിന്ന് ജാഗ്വാറിനെ വാങ്ങിയ ടാറ്റ ആ വിഖ്യാത വാഹനത്തിന് ഇന്ത്യന്‍ അഡ്രസും സമ്മാനിച്ചു.

Comments

comments

Categories: Auto
Tags: Jaguar