ചൈനീസ് സൈനികനായിരുന്ന വാങ് ക്വീയുടെ ആഗ്രഹം ഇന്ത്യ സഫലമാക്കുമോ ?

ചൈനീസ് സൈനികനായിരുന്ന വാങ് ക്വീയുടെ ആഗ്രഹം ഇന്ത്യ സഫലമാക്കുമോ ?

ബീജിംഗ്: ചൈനയുടെ പട്ടാളത്തില്‍ സര്‍വേയറായി സേവനമനുഷ്ഠിച്ചിരുന്ന, ഇന്ത്യ യുദ്ധ കുറ്റവാളിയായി തടങ്കലില്‍ പാര്‍പ്പിച്ച വാങ് ക്വീക്കു ജന്മനാട്ടിലേക്കു മടങ്ങാന്‍ എല്ലാവിധ പിന്തുണയും നല്‍കണമെന്നു ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്.

1962ലെ ഇന്ത്യ-ചൈന യുദ്ധം പുരോഗമിക്കുമ്പോള്‍ ചൈനീസ് പട്ടാളത്തിനു വേണ്ടി സര്‍വേ ജോലി ചെയ്യവേയാണ് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വാങ് ക്വീയെ പിടികൂടിയത്. പിന്നീട് ഇദ്ദേഹത്തെ 1969വരെ ഇന്ത്യ, യുദ്ധ കുറ്റവാളിയായി തടവില്‍ പാര്‍പ്പിച്ചു. 1969ല്‍ തടവ് ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങും വരെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലുള്ള തടവറയില്‍ വാങ് ക്വീയെ പാര്‍പ്പിച്ചു.

ജയില്‍ മോചിതനായതിനു ശേഷം വാങ് ക്വീ, മധ്യപ്രദേശിലെ തിരോധി എന്ന ഗ്രാമത്തില്‍ കഴിയുകയായിരുന്നു ഇതുവരെ. ഇവിടെ വച്ച് അദ്ദേഹം ഗ്രാമവാസിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഇപ്പോള്‍ മൂന്ന് മക്കളുമായി താമസിക്കുകയുമാണ്. ഇദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങാന്‍ താത്പര്യമുണ്ടെങ്കിലും ഔദ്യോഗിക രേഖകളില്ലെന്ന കാരണത്താല്‍ സാധിക്കുന്നില്ലെന്നു ബിബിസി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണു ചൈനീസ് പത്രം രംഗത്തുവന്നത്.

80 പിന്നിട്ട വാങ് ക്വീയെ മാനുഷിക പരിഗണന നല്‍കി എത്രയും വേഗം ജന്മനാട്ടിലെത്താനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് സൂചിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories