ഇരുചക്രങ്ങളുടെ ഹെല്‍മറ്റുകള്‍ക്ക് പുതിയ മാനദണ്ഡം വരുത്താനൊരുങ്ങി സര്‍ക്കാര്‍

ഇരുചക്രങ്ങളുടെ ഹെല്‍മറ്റുകള്‍ക്ക് പുതിയ മാനദണ്ഡം വരുത്താനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ നിരത്തുകളില്‍ ഇന്ന് ഏറ്റവും കൂടുതലുള്ള വാഹനങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ ഇരുചക്ര വാഹനങ്ങളെന്നാകും ഉത്തരം. എന്നാല്‍, രാജ്യത്തെ റോഡുകളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകട മരണങ്ങള്‍ നടക്കുന്നതും നിര്‍ഭാഗ്യവശാല്‍ ഇരുചക്രവാഹനങ്ങളിലാണ്. ഈ ഭീതിദമായ സ്ഥിതിവിവരക്കണക്കുകളുടെ വീക്ഷണത്തില്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഹെല്‍മറ്റുകള്‍ക്ക് വ്യതിരിക്ത മാനദണ്ഡം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ഗതാഗത മന്ത്രാലയം ഇതിനകം തന്നെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സുമായി (ബിഐഎസ്) ചര്‍ച്ച നടത്തിയിട്ടുണ്ട്.

രാജ്യത്തുള്ള റോഡപകടങ്ങളില്‍ മരിക്കുന്ന 34 ശതമാനം ആളുകളും ഇരുചക്രവാഹന യാത്രക്കാരാണെന്നാണ് ഗതാഗത മന്ത്രാല ജോയിന്‍ സെക്രട്ടറി അഭയ് ദാംലെ ചൂണ്ടിക്കാണിക്കുന്നത്. നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നതാണ് യാത്രക്കാരുടെ മരണത്തിന് മുഖ്യ കാരണം. സര്‍ക്കാരിന്റെ ഡിസ്റ്റിംക്റ്റീവ് മാര്‍ക്കുള്ള ഹെല്‍മറ്റുകള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ വാഹനാപകടങ്ങളില്‍ പരിക്ക് പറ്റുന്നത് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈര്‍പ്പമുള്ള കാലാവസ്ഥയും തെറ്റായ രൂപകല്‍പ്പനയും കാരണം ഇരുചക്ര യാത്രക്കാര്‍ക്കായി മാത്രം പ്രത്യേകം രൂകല്‍പ്പന ചെയ്ത ഹെല്‍മറ്റുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തത്. ഭാരം കുറഞ്ഞതും കൂടുതല്‍ കംഫര്‍ട്ടുമുള്ള ഹെല്‍മറ്റുകള്‍ നിര്‍മിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Comments

comments

Categories: Slider, Top Stories
Tags: Helmet