ഹീറോ ഇലക്ട്രിക്ക് ഫ്‌ളാഷ് എത്തി; വില 19,990

ഹീറോ ഇലക്ട്രിക്ക് ഫ്‌ളാഷ് എത്തി; വില 19,990

ന്യൂഡെല്‍ഹി: പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വാഹന വിപണിയില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ ഹീറോ ഇലക്ട്രിക്ക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഫ്‌ളാഷ് വിപണിയിലെത്തിച്ചു. 19,990 രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ വില. ആദ്യമായി ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഫ്‌ളാഷ് എത്തിച്ചിരിക്കുന്നത്.

ആറ് മുതല്‍ എട്ട് മണിക്കൂറിനകം മുഴുവന്‍ ചാര്‍ജാകുന്ന 48 വോള്‍ട്ട് വിആര്‍എല്‍എ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 65 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 250 വാള്‍ട്ട് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌കൂട്ടര്‍ മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും.

എന്‍ട്രി ലെവല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കെത്തുന്ന ഫ്‌ളാഷില്‍ ആവശ്യമില്ലാത്ത ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഹീറോ ഇക്കോഗ്രൂപ്പ് മേധാവി നവീന്‍ മുഞ്ജല്‍ വ്യക്തമാക്കി. ബജറ്റില്‍ ഈ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.

അതേസമയം, ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ സാധാരണ സ്‌കൂട്ടറുകളുടെ ഗണത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ ഉള്‍പ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ സര്‍ക്കാരില്‍ നിന്നും ഇത്തരം സ്‌കൂട്ടറുകള്‍ സ്വന്തമാക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto