Archive

Back to homepage
Politics

അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം ഇഴയുന്നു: വിഎസ്

തിരുവനന്തപുരം: അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. ഉന്നത തലത്തില്‍ സ്വാധീനം ചെലുത്തി അഴിമതി കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോയെന്നു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര നടപടി എടുക്കണമെന്നും അദ്ദേഹം

Top Stories

മാറി നില്‍ക്കുന്നത് കുട്ടികളുടെ ഭാവിയെ കരുതി: ലക്ഷ്മി നായര്‍

തിരുവനന്തപുരം: കുട്ടികളുടെ ഭാവിയെ കരുതിയാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നതെന്നു ലക്ഷ്മി നായര്‍ പറഞ്ഞു. അഞ്ച് വര്‍ഷം ചെറിയ കാലയളവല്ലെന്നും അവര്‍ പറഞ്ഞു. അതേ സമയം ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍

Politics

കെ. മുരളീധരന്‍ നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചു കെ. മുരളീധരന്‍ എംഎല്‍എ നിരാഹാര സമരം ആരംഭിച്ചു. ലോ അക്കാദമി സ്ഥിതി ചെയ്യുന്ന

Sports

കോപ്പ ഡെല്‍ റേ ആദ്യപാദ സെമി; അത്‌ലറ്റിക്കോയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ, കോപ്പ ഡെല്‍ റേ

Auto

ഹീറോ ഇലക്ട്രിക്ക് ഫ്‌ളാഷ് എത്തി; വില 19,990

ന്യൂഡെല്‍ഹി: പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വാഹന വിപണിയില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ ഹീറോ ഇലക്ട്രിക്ക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഫ്‌ളാഷ് വിപണിയിലെത്തിച്ചു. 19,990 രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ വില. ആദ്യമായി ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി

World

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി റെക്‌സ് ടില്ലേഴ്‌സന്‍ ചുമതലയേറ്റു

വാഷിംഗ്ടണ്‍: യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി റെക്‌സ് ടില്ലേഴ്‌സന്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണു ടില്ലേഴ്‌സനു സത്യവാചകം ചൊല്ലിക്കൊടുത്തത്. എക്‌സന്‍ മൊബീലിന്റെ മുന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമാണ് 64 കാരനായ ടില്ലേഴ്‌സന്‍. റഷ്യയുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണു ടില്ലേഴ്‌സന്‍. യുഎസ്

Banking

എച്ച്ഡിഎഫ്‌സി ബാങ്ക് സേവന നിരക്കുകള്‍ കൂട്ടി

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്ക് ഇടപാടുകളുടെ നിരക്ക് കുത്തനെ കൂട്ടി. ഇനി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും ഇടപാടായി കണക്കാക്കി പ്രത്യേക ചാര്‍ജ് ഈടാക്കും. സൗജന്യ പരിധിക്ക് പുറത്തു നടത്തുന്ന ഇടപാടിന് പണത്തിന്റെ മൂല്യത്തിനനുസരിച്ച് നിരക്ക് ഈടാക്കും. പ്രതിമാസം ബാങ്കില്‍ നേരിട്ട് നാല്

World

ഓസ്‌ട്രേലിയക്കും മെക്‌സിക്കോയ്ക്കും നേരെ സ്വരം കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഭീഷണി മുഴക്കിയത്. ജനുവരി 27നായിരുന്നു ട്രംപും മെക്‌സിക്കന്‍ പ്രസിഡന്റും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്.

Top Stories

പ്രതിഷേധം ശക്തം; മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകാതെ സര്‍ക്കാര്‍

തിരുവനന്തപുരം : ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. മാറ്റിസ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. തിരുവനന്തപുരം നഗരഹൃദയത്തിലെ ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നു.

Tech

ഫേസ്ബുക്ക് കുതിക്കുന്നു ; വരുമാനത്തില്‍ 51 ശതമാനം വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ : നിഗമനങ്ങളെ കടത്തിവെട്ടി 2016 നാലാം പാദത്തില്‍ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന. മൊബീല്‍ ഫോണ്‍ വഴിയുള്ള പരസ്യങ്ങള്‍ വര്‍ധിച്ചതാണ് ഫേസ്ബുക്കിന് അനുഗ്രഹമായത്. ലോകത്തെ ഏറ്റവും വലിയ സോഷ്യന്‍ നെറ്റ്‌വര്‍ക്കിംഗ് കമ്പനിയുടെ വരുമാനം 51 ശതമാനം വര്‍ധിച്ച് 8.81 ബില്യണ്‍

Top Stories

മന്ത്രി സഭാ യോഗം; രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇ-പേമെന്റ് സംവിധാനം

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിക്കുന്നതിന് ഇപേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം എന്നീ 5 സബ്‌രജിസ്ട്രാര്‍ ഓഫീസുകളില്‍ ആദ്യം പൈലറ്റ് പ്രോജക്റ്റായി ഇതു നടപ്പാക്കും. സംസ്ഥാന വികലാംഗക്ഷേമ

World

അഭയാര്‍ഥി കരാര്‍;ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ട്രംപും തുറന്ന പോരിലേക്ക്

വാഷിംഗ്ടണ്‍: അഭയാര്‍ഥി കരാറിനെ ചൊല്ലി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ തുറന്ന പോരിലേക്ക്. ഓസ്‌ട്രേലിയ നിരസിച്ച മുസ്ലിം അഭയാര്‍ഥികളെ യുഎസില്‍ റീ സെറ്റില്‍ ചെയ്യുന്നത് ഉറപ്പാക്കുന്ന കരാറില്‍ ഓസ്‌ട്രേലിയയും ഒബാമ ഭരണകൂടവും കഴിഞ്ഞ വര്‍ഷം

Politics Slider

കെജ്‌രിവാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ചണ്ഡിഗഢ്: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പഞ്ചാബ് വിരുദ്ധ ശക്തികളുമായി അനൗപചാരിക കൂട്ടുകെട്ടിലാണു കെജ്‌രിവാളെന്ന് രാഹുല്‍ ആരോപിച്ചു. അധ്വാനിച്ച് നേടിയ സമാധാനം പഞ്ചാബിനു നഷ്ടപ്പെടാന്‍ സാഹചര്യമൊരുക്കരുതെന്നും രാഹുല്‍ പറഞ്ഞു.

Banking

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റമില്ല

വാഷിംഗ്ടണ്‍: പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചുകൊണ്ട് ബുധനാഴ്ച ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം പിരിഞ്ഞു. പലിശ നിരക്കുകളില്‍ എപ്പോള്‍ ചലനം സംഭവിക്കാം എന്നതു സംബന്ധിച്ചും ഫെഡ് റിസര്‍വ് ഒരു സൂചന പോലും തന്നിട്ടില്ല. സമ്പദ് വ്യവസ്ഥയ്ക്ക് താരതമ്യേന പ്രതീക്ഷാജനകമായ

Business & Economy

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ 10,000 പിഴ

ന്യൂഡെല്‍ഹി : ആദായ നികുതി റിട്ടേണ്‍ യഥാസമയം ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി മുതല്‍ പതിനായിരം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പായ 234 എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 വര്‍ഷം മുതല്‍ പിഴ