വിവോ വി5 പ്ലസ് അവതരിപ്പിച്ചു

വിവോ വി5 പ്ലസ് അവതരിപ്പിച്ചു

 

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെല്‍ഫി പ്രേമികള്‍കളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ വിവോ വി5 പ്ലസിന് രണ്ട് മുന്‍കാമറകളാണ് ഉള്ളത്. എട്ട് എംപിയും 20 എംപിയുടെയും മുന്‍കാമറകള്‍ക്കൊപ്പം 16 എംപിയുടെ പിന്‍ കാമറയും ഫോണിനുണ്ട്. f/2 എഫ് സ്റ്റോക്ക് ലെന്‍സും കാമറയുടെ സവിശേഷതയാണ്. ഫുള്‍ എച്ച്ഡിയോടു കൂടിയ 5.5 ഇഞ്ച് എപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ഗൊറില്ലാ ഗ്ലാസ് 5 സംരംക്ഷണം, ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രൊസസര്‍, ( Qualcomm Snapdragon 625 octa-core processor) 4ജിബി റാം എന്നിവയൊക്കെ ഫോണിന്റെ സവിശേഷതകളാണ്. 27890 രൂപയാണ്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില. ജനുവരി 24 ന് പ്രീ ബുക്കിംഗ് ആരംഭിക്കും.

Comments

comments

Categories: Branding