ദിനംപ്രതി ഒരു ലക്ഷം ഇടപാടുകള്‍: ടാപ്‌സോ ചരിത്രമെഴുതുന്നു

ദിനംപ്രതി ഒരു ലക്ഷം ഇടപാടുകള്‍: ടാപ്‌സോ ചരിത്രമെഴുതുന്നു

ബെംഗളൂരു: പേഴ്‌സണല്‍ അസിസ്റ്റന്റ് ആപ്പായ ടാപ്‌സോ അതിന്റെ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഒരു ലക്ഷം ഇടപാടുകള്‍ പൂര്‍ത്തിയാക്കി. വിപണിയില്‍ ശക്തമായ അടിത്തറ ഉറപ്പിക്കുന്നതിനായി കഴിഞ്ഞ മാസം റ്റിവി കാംബെയ്‌നും റീ ബാന്‍ഡിഗിനും കമ്പനി മുന്‍കൈ എടുത്തിരുന്നു. ഫുഡ് ഡെലിവറി, കാബ്‌സ്, ബില്‍പേമെന്റ്, റീചാര്‍ജ് തുടങ്ങി പലവിധ സേവനങ്ങള്‍ ലഭ്യമാകുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് ടാപ്‌സോ. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 450 കോടി രൂപ വാര്‍ഷിക ജിഎംവിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡിസംബറില്‍ ദിനം പ്രതി 65000 ഇടപാടുകള്‍ എന്നതില്‍ നിന്ന് ജനുവരിയില്‍ ദിനം പ്രതി ഒരു ലക്ഷം ഇടപാടുകള്‍ എന്ന നിലയിലേക്ക് വളരാന്‍ കമ്പനിക്ക് കഴിഞ്ഞു.

വരും മാസങ്ങളില്‍ കൂടുതല്‍ സേവനങ്ങള്‍ പ്ലാറ്റ് ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കാനും കമ്പനി പദ്ധതി തയാറാക്കുന്നുണ്ട്. സ്വിഗ്ഗി, സു
മാട്ടോ, ഫ്രഷ്‌മെനു, ഫാസോസ് എന്നിവയുമായി സഹകരിച്ച് ടാപ്‌സോയുടെ പ്ലാറ്റ്‌ഫോമില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം അടുത്തിടെ കമ്പനി നടപ്പിലാക്കിയിരുന്നു. വരും മാസങ്ങളില്‍ ബസ് ടിക്കറ്റ്, ഫ്‌ളൈറ്റ് ടിക്കറ്റ്, പലചരക്ക് എന്നീ സേവനങ്ങളും വരും മാസങ്ങളില്‍ കമ്പനി നടപ്പിലാക്കുമെന്ന് കമ്പനിയുടെ സ്ഥാപകനായ അങ്കുര്‍ സിംഗ്ല പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2000 കോടി രൂപയുടെ ജിഎംവിയാണ് കമ്പനി ലക്ഷ്യം വെച്ചിരിക്കുന്നത്. നിരവധി ജനപ്രിയ ആപ്പുകളുടെ സേവനം ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2015 ജൂലൈയിലാണ് ഹെല്‍പ്ചാറ്റ് ടാപ്‌സോ എന്ന പേര് സ്വീകരിച്ചത്.
ടാപ്‌സോയുടെയും വണ്‍ഡയറക്ടിന്റെയും ഉടമയായ കൊറാസ ടെക്‌നോളജീസ് 2015 ല്‍ സെക്കോയ, റൂ-നെറ്റ് എന്നിവയില്‍ നിന്നായി 100 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു.

Comments

comments

Categories: Branding