വര്‍ണ്ണ പകിട്ടിന്റെ സില്‍വര്‍ ജൂബിലി

വര്‍ണ്ണ പകിട്ടിന്റെ സില്‍വര്‍ ജൂബിലി

വര്‍ണ്ണങ്ങള്‍ എന്നും കാഴ്ചയുടെ സുഗന്ധങ്ങളാണ്. ഒരുവീടിന് ജീവനും ഓജസ്സും നല്‍കുന്നതില്‍
ഏറെ പ്രാധാന്യവുമുണ്ട് പെയിന്റിംഗിന്. വര്‍ണ്ണങ്ങള്‍ ചാലിച്ച ചുവരുകള്‍ എന്നും കണ്ണിന് കുളിര്‍മ തന്നെയാണ്.ഇന്ന് നിറങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും സാധ്യമല്ല. നമ്മുടെ സ്വപ്‌നങ്ങള്‍ മുതല്‍ ഓര്‍മ്മകള്‍വരെ നിറഭേദങ്ങളിലാണ്. ഈ വര്‍ണ്ണങ്ങളാണ് ചിന്തയെയും യാഥാര്‍ത്ഥ്യങ്ങളെയും മാറ്റി വരയ്ക്കുന്നത്. ജീവന്‍ തുടിക്കുന്ന വീടുകള്‍ക്കും ചായങ്ങള്‍ അനിവാര്യമാണ്. വൈറ്റ്‌വാഷ് എന്ന അടിസ്ഥാനത്തില്‍നിന്നും നാം ഏത്രയോ ദൂരം സഞ്ചരിച്ച് കഴിഞ്ഞു. ഇന്ന് മഴയില്‍ നിന്നും മഞ്ഞില്‍ നിന്നും വെയിലില്‍ നിന്നുമെല്ലാം സംരക്ഷണം നല്‍കുന്നതടക്കം ചെളി തുടച്ചുകളയാവുന്ന രീതിയിലുള്ള പെയിന്റുകള്‍വരെ വിപണിയില്‍ ലഭ്യമായി കഴിഞ്ഞു.

വീടു നിര്‍മ്മാണത്തില്‍ അവസാന ഘട്ടമായതിനാല്‍ പെയിന്റിംഗില്‍ പലരും കാര്യമായി ശ്രദ്ധ ചെലുത്തിയിരുന്നില്ല. പലപ്പോഴും മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് സ്വന്തം വീടിന്റെ നിറം തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.

എന്നാല്‍ കാലവും കാലാവസ്ഥയും കുറച്ചൊന്നുമല്ല മാറ്റങ്ങള്‍ കൊണ്ടുവന്നത്. കൊച്ചുകുട്ടികള്‍ക്ക് വരെ തന്റെ വീടിന്റെ നിറം തെരഞ്ഞെടുക്കുന്നതില്‍ അഭിപ്രായങ്ങള്‍ വന്നു കഴിഞ്ഞു. ബ്രാന്‍ഡഡ് പെയിന്റുകളടക്കം നിരവധി ഗുണമേന്മയുള്ള പെയ്ന്റുകള്‍ വിപണിയില്‍ എത്തിയപ്പോള്‍ വ്യത്യസ്ഥ നിറങ്ങള്‍ക്കും ആവശ്യക്കാരേറെയായി.

SONY-PHOTO25 വര്‍ഷമായി തെക്കന്‍ ജില്ലകളിലെ വീടുകള്‍ക്ക് നിറം നല്‍കുന്നവരാണ് കൊല്ലം ജില്ലയിലെ ആയൂരിലുള്ള എസ്എം കളര്‍ ഹൗസ്. പെയിന്റിംഗ് രംഗത്ത് ഏറെ പുതുമകള്‍ കൊണ്ടുവന്നവരാണ് ഈ സ്ഥാപനം. ഇന്ത്യയിലാദ്യമായി പെയിന്റ് ഷോപ്പിന് ഐഎസ്ഒ 9001 :2008 അംഗീകാരം ലഭിക്കുന്നതും ഈ ഷോപ്പിനാണ്. 2013ലാണ് ഈ അംഗീകാരം എസ്എം കളര്‍ ഹൗസിനെ തേടിയെത്തുന്നത്.

പെയിന്റിംഗ് മേഖലയെ കുറിച്ച് അജ്ഞരായ സാധാരണക്കാര്‍ക്ക് അവയെ കുറിച്ച് കൂടുതല്‍ അറിയാനും സ്വപ്‌ന ഭവനത്തിന് ഇണങ്ങുന്ന നിറങ്ങള്‍ തെരഞ്ഞെടുക്കാനുമായി സ്റ്റുഡിയോ എന്ന സങ്കല്‍പ്പത്തിന് അടിത്തറ പാകാന്‍ എസ് എം കളര്‍ ഹൗസ് മാനേജിംഗ് ഡയറക്റ്റര്‍ സോണി മാത്യുവിന് സാധിച്ചു. പെയിന്റിംഗ് രംഗത്തെ പുതിയ നിറങ്ങള്‍, ആധുനിക രീതികള്‍, ട്രെന്റുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റുഡിയോയിലൂടെ സോണി നല്‍കുന്നു. എട്ട് വര്‍ഷം മുന്‍പാണ് സോണി ഇത് ആരംഭിക്കുന്നത്. ഇന്ന് ഇവ സര്‍വ്വ സാധാരണമായി പലയിടങ്ങളിലും ഇത്തരം സ്റ്റുഡിയോകള്‍ കണ്ടുവരുന്നുണ്ടെങ്കിലും ഒരുപക്ഷെ ഈ ആശയം ആദ്യമായി പരിചയപ്പെടുത്തിയത് എസ് എം കളര്‍ ഹൗസ് ആയിരിക്കും.

ഇവരുടെ ഏറെ ശ്രദ്ധനേടിയെടുത്ത മറ്റൊരു സംരംഭമാണ് കളര്‍ ഓണ്‍ വീല്‍സ്. കാരവന് അകത്ത് പെയിന്റ് ഷോറൂം സജ്ജീകരിച്ചിരിക്കുന്ന കളര്‍ ഓണ്‍ വീല്‍ ആളുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വീടുകളിലെത്തുന്നു. വാഹനത്തിനകത്ത് തയ്യാറാക്കിയിരിക്കുന്ന ഷോറൂമില്‍ ആ വീടിന് അനുയോജ്യമായ കളര്‍ തെരഞ്ഞെടുക്കാനും അവ കംപ്യൂട്ടര്‍ സഹായത്തോടെ കാണുനുമുള്ള സൗകര്യമുണ്ട്. വീടിന് മുന്നില്‍ വരുന്ന കളര്‍ ഓണ്‍ വീല്‍ കുടുംബവുമായി വന്ന് പെയിന്റ് തെരഞ്ഞെടുക്കുന്ന രീതിയുടെ ഏറ്റവും ആധുനിക മുഖമാണ്. രണ്ട് ജീവനക്കാരാണ് കളര്‍ ഓണ്‍ വീലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. വീടിന്റെ ചോര്‍ച്ചയും വിള്ളലുമെല്ലാം ഇത് വഴി പരിഹരിച്ചുകൊടുക്കുന്നുണ്ട്.comment

22-ാം വയസ്സില്‍ ചെറിയ മുതല്‍ മുടക്കോടെയാണ് എസ്എം കളര്‍ ഹൗസ് എന്ന സംരംഭം സോണി ആരംഭിക്കുന്നത്. ”ഉപഭോക്താക്കളോട് പരമാവധി നീതി പുലര്‍ത്തുക. അവരുടെ ആവശ്യങ്ങള്‍ക്ക് ആദ്യം ഓടിയെത്തുന്നത് നമ്മുടെ അടുത്തേക്കാണ്. നമ്മെ വിശ്വസിച്ച്് കൊണ്ടുപോകുന്ന ഉല്‍പ്പന്നത്തിന് വിശ്വാസ്യത നല്‍കേണ്ടത് കടയുടമയുടെ ഉത്തരവാദിത്വമാണ്. കൂടാതെ ചെയ്യുന്ന മേഖലയില്‍ ക്രിയാത്മകമായി എന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കുക എന്നതാണ് കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ചെയ്യുന്നത്,” സോണി മാത്യു പറയുന്നു. ബര്‍ജറിന്റെ കേരളത്തിലെ നമ്പര്‍വണ്‍ ഡീലറാണ് എസ്എം കളര്‍ ഹൗസ്. ആയൂരിലെ പ്രധാന ഷോറൂം അടക്കം അഞ്ച് ഷോറൂമുകളാണ് എസ്എം കളര്‍ ഹൗസിനുള്ളത്. അഞ്ചല്‍, ഓമല്ലൂര്‍, കിളിമാനൂര്‍, കടയ്ക്കല്‍ എന്നിവയാണ് മറ്റുള്ളവ.

കടും നിറങ്ങളോടുള്ള ഭ്രമത്തിന് അടുത്തകാലത്തായി മാറ്റം വന്നിട്ടുണ്ടെന്നാണ് സോണിയുടെ വിലയിരുത്തല്‍ . ”വെള്ളയും ഇളം നിറങ്ങളുമാണ് അധികംപേരും അന്വേഷിച്ചെത്തുന്നത്. നോട്ട് അസാധുവാക്കലില്‍ കുറച്ചൊന്നു വലഞ്ഞ ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ക്ക് കൊടുത്ത ആദ്യ പരിഗണനയില്‍ പെയിന്റ് സ്വാഭാവികമായും തഴയപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള വളര്‍ച്ചയാണ് നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. സമൂഹം നമ്മുടെ വളര്‍ച്ചയില്‍ കൂടെ നില്‍ക്കുന്നത് അപ്പോഴാണ്. അത്തരത്തില്‍ വ്യവസായം ചെയ്യുന്ന ഓരാളാണ് ഞാന്‍,” സോണി പറയുന്നു. 2004 ല്‍ സോണി ഫ്രണ്ട് ഇന്‍ നീഡ് എന്നതിനെ ചുരുക്കി ‘ഫിന്‍’ എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ചിരുന്നു. ഫിന്‍ ഒരു പ്രതീകം കൂടിയാണ് . ദിശ തെറ്റാതെ മുന്നോട്ട് നയിക്കുന്നതു തന്നെയാണ് സോണിയുടെ ഈ ഫിന്‍. വിദ്യാഭ്യാസം, കിടപ്പിലായ രോഗികള്‍ക്ക് ചികിത്സ തുടങ്ങി എല്ലാമാസവും ഫിന്‍ കെയര്‍ ഫണ്ടില്‍ നിന്നും ധനസഹായം പോലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നു.

പെയിന്റ് തെരഞ്ഞെടുക്കാന്‍ വരുന്നവര്‍ക്ക് പെയിന്റിംഗ് തൊഴിലാളികളെ കൂടി എസ് എം നല്‍കുന്നുണ്ട് . ഇവര്‍ക്ക് വേണ്ടി പ്രത്യേകം പരിശീലന ക്ലാസുകള്‍ സോണി നേരിട്ട് നല്‍കുന്നു. ഓരോ ജോലിയും ചെയ്യേണ്ട രീതിയും പെയിന്റിംഗിലെ മറ്റ് കാര്യങ്ങളും സോണി നിര്‍ദ്ദേശിക്കാറുണ്ട്. 1000ത്തോളം പെയിന്റിംഗ് കോണ്‍ട്രാക്ടര്‍മാര്‍ സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പെയിന്റര്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സും വര്‍ഷത്തിലൊരിക്കല്‍ ലാഭവിഹിതവും നല്‍കുന്നുണ്ട്. പെയിന്റിംഗ് മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല സോണിയുടെ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ സ്വകാര്യ ടൂറിസം സംരംഭമായ ജഡായു നാച്വര്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ സമിതിയിലെ അംഗം കൂടിയാണ് ഇദ്ദേഹം.

കൂടാതെ വയനാട്ടില്‍ വിസ് ലിംഗ് വുഡ് എന്നൊരു റിസോര്‍ട്ട് കൂടിയുണ്ട് സോണിക്ക് . മലബാര്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൂടുതല്‍ ആകര്‍ഷകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഒരുക്കുന്നുണ്ട്. മറുനാടന്‍ മലയാളികള്‍ പ്രത്യേകിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവര്‍ വീക്കെന്റ് ഡെസറ്റിനേഷന്‍ ആയി ഏറെയും തെരഞ്ഞെടുക്കുന്നത് വയനാടിനെയാണ്. ഈ സാഹചര്യങ്ങളാണ് വയനാട് സ്വദേശിയായ സോണി റിസോര്‍ട്ട് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കാരണം.

”ടൂറിസം വളരുന്നതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വര്‍ധിക്കേണ്ടതുണ്ട്. വയനാട് പോലുള്ള സ്ഥലങ്ങള്‍ ഇപ്പോഴും വികസനം കാര്യമായി എത്തി നോക്കിയിട്ടില്ലാത്ത പ്രദേശങ്ങളാണ്,” സോണി വ്യക്തമാക്കുന്നു. പെയിന്റ് വ്യവസായ മേഖല വളര്‍ച്ച കൈവരിക്കുന്നത് ഏതാണ്ട് 1990 കളിലാണ്. ആ ഒഴുക്കിനൊപ്പമാണ് സോണിയുടെ എസ് എം കളര്‍ ഹൗസ് ആരംഭിക്കുന്നതും. ഇത് വിപണിയില്‍ വേരുകള്‍ ആഴ്ന്നിറങ്ങാന്‍ സഹായകമാകുകയായിരുന്നു.

ജീവിതത്തില്‍ കണ്ടുമുട്ടുന്ന പല അപരിചിത മുഖങ്ങളും നല്‍കുന്നത് വിലപ്പെട്ട സന്ദേശങ്ങളാകും എന്നതിന് തെളിവാണ് സോണിയുടെ അനുഭവവും. വിദേശയാത്രകള്‍ നിരവധി ചെയത് സോണി ഒരു യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ മനുഷ്യന്‍ പറഞ്ഞ വാചകം ഇന്നും മുഴങ്ങുന്നുണ്ട് അദ്ദേഹത്തിന് കാതുകളില്‍. ‘പണം സമ്പാദിക്കണം, പണം ചെലവാക്കുകയും വേണം. എങ്ങനെ സമ്പാദിക്കുന്നു എന്തിന് ചെലവാക്കുന്നു എന്നതാണ് ഏറെ പ്രസക്തം’. അന്നദ്ദേഹം അങ്ങനെ ഒരു സന്ദേശം നല്‍കിയത് കൊണ്ടാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇത്രയധികം കാര്യക്ഷമമായി ചെയ്യുന്നത്. കൂടാതെ ചെയ്യുന്ന ജോലികള്‍ അത്മാര്‍ത്ഥവും സത്യസന്ധവുമായി ചെയ്യുന്നതാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് സോണി പറയുന്നു.

Comments

comments