കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

 

ന്യൂഡെല്‍ഹി : കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും അതിനാല്‍ ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 31നാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങും.

Comments

comments

Categories: Slider, Top Stories