കൊച്ചി മെട്രോ ആദ്യ ഘട്ടം പാലാരിവട്ടം വരെ; മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

കൊച്ചി മെട്രോ ആദ്യ ഘട്ടം പാലാരിവട്ടം വരെ; മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

 

കൊച്ചി: കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യുമെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ അറിയിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. വിവിധ എന്‍ജിനീയറിംഗ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ശ്രീധരന്‍, പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മഹാരാജാസ് വരെ നിര്‍മാണം പൂര്‍ത്തിയായിട്ട് സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിനായി മൂന്ന് മാസം കൂടുതല്‍ സമയമെടുക്കുന്നതില്‍ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ആലുവ-പാലാരിവട്ടം സര്‍വീസ് ആരംഭിക്കുന്നതാണ് ഉചിതമെന്നാണ് ഡിഎംആര്‍സിയുടെ തീരുമാനം.
മെട്രോ റെയില്‍ പാതയിലൂടെ മോട്ടോര്‍ ട്രോളി പരിശോധന ഇന്നലെ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടന്നു. വിവിധ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിര്‍മാണം നടത്തിവരുന്നത്.

Comments

comments

Categories: Slider, Top Stories