ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പുലഭിച്ചു: മുഖ്യമന്ത്രി

ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പുലഭിച്ചു: മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്ന തിന്റ ഭാഗമായി വെട്ടിക്കുറച്ച കേരളത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പിണറായി. പ്രതിവര്‍ഷം 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം തുടര്‍ന്നും നല്‍കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ കേരളം ഉന്നയിച്ചിട്ടുള്ളത്. മണ്ണെണ വിഹിതം പുനഃസ്ഥാപിക്കണമെന്നും പഞ്ചസാര വിഹിതം 2000 മെട്രിക് ടണ്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമീപനത്തില്‍ പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. നിതി ആയോഗിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതുകൂടാതെ കേരളത്തിലെ നിരവധി സാധാരണക്കാര്‍ അടക്കമുള്ളവര്‍ റേഷന്‍ സംവിധാനത്തിന്റെ പുറത്താകുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് പൊതുവിതരണ മേഖലയെ ബാധിച്ചതായി മോദിയെ അറിയിച്ചതായും പിണറായി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories