ടാറ്റ കമ്യൂണിക്കേഷന്‍സ് ടെലീന ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപം നടത്തി

ടാറ്റ കമ്യൂണിക്കേഷന്‍സ് ടെലീന ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപം നടത്തി

മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ നെതര്‍ലാന്‍ഡ് അനുബന്ധ സ്ഥാപനം ടെലീന ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപം നടത്തി. നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബീല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളാണ് ടെലീന ഹോള്‍ഡിംഗ്‌സ്. ഈ നിക്ഷേപത്തോടെ ടാറ്റ കമ്യൂണിക്കേഷസ് (നെതര്‍ലാന്‍ഡ്) ലിമിറ്റഡ് ടെലീന ഹോള്‍ഡിംഗ്‌സില്‍ 35 ശതമാനം ഓഹരിയുള്ള ഏറ്റവും വലിയ ഏക ഓഹരി ഉടമയായി മാറി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയിലിംഗ്‌സിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം നിക്ഷേപമൂല്യം പുറത്തുവിട്ടിട്ടില്ല. ഗ്ലോബല്‍ മൊബിലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സര്‍വീസസ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം.

Comments

comments

Categories: Branding