ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനൊരുങ്ങി സ്പൂസ്

ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനൊരുങ്ങി സ്പൂസ്

 

മുംബൈ: ഡാറ്റ ക്ലൗഡ് അധിഷ്ഠിത സൊലൂഷന്‍ ദാതാക്കളായ സ്പൂസ് ടെക്‌നോളജീസ് അതിന്റെ ഉപഭോക്തൃ അടിത്തറ ആഫ്രിക്ക, സിംഗപ്പൂര്‍, യൂറോപ്പ്, ഏഷ്യാ പസഫിക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഇന്ത്യയില്‍ സ്ഥാപനം ആരംഭിച്ച് ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്ക, സിംഗപ്പൂര്‍, മറ്റ് യൂറോപ്പ് ഏഷ്യാ പസഫിക് രാജ്യങ്ങളിലേക്കും മെമ്മോറാന്റം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് വഴിയും ചാനല്‍ പാര്‍ട്‌നേഴ്‌സ് വഴിയും സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ രാജ്യങ്ങളിലേക്ക് ഉപഭോക്തൃ അടിത്തറയും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് സ്പൂസ് ടെക്‌നോളജീസിന്റെ സെയ്ല്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസറായ രമണന്‍ സുബ്രഹ്മണി പറഞ്ഞു.
നിലവില്‍ 50ഓളം ജീവനക്കാരുള്ള സ്പൂസിന് രാജ്യത്തിന് അകത്തും പുറത്തുമായി 120 ല്‍ അധികം ക്ലയ്ന്റുകള്‍ ഉണ്ട്. മ്യാന്‍മര്‍, നേപ്പാള്‍, ബംഗ്ലാദേശ്, യുഎഇ, സൗത്ത് ആഫ്രിക്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കമ്പനി എയ്ഞ്ചല്‍ ഇന്‍വസ്റ്റേഴ്‌സില്‍ നിന്ന് 1.5 കോടിയുടെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. വരുന്ന ആറ് മുതല്‍ എട്ടു വരെയുള്ള മാസത്തിനുള്ളില്‍ മൂന്ന് മുതല്‍ അഞ്ച് ദശലക്ഷം വരെ നിക്ഷേപം സമാഹരിക്കുവാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അതിജീവിക്കുന്നതിനായി മഹീന്ദ്രാ ഫിനാന്‍സുമായും സ്പൂസ് ടെക്‌നോളജി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Branding