സ്‌നാപ്ഡീല്‍ കിച്ചന്‍ ഫിയസ്റ്റ

സ്‌നാപ്ഡീല്‍ കിച്ചന്‍ ഫിയസ്റ്റ

 
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ വിപണിയായ സ്‌നാപ്ഡീല്‍ അടുക്കള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായുള്ള കിച്ചന്‍ ഫിയസ്റ്റ നാളെ സമാപിക്കും . വിസ്മയകരമായ ഈ മേളയില്‍ ഒരു ലക്ഷത്തിലധികം ഉല്‍പന്നങ്ങളാണുള്ളത്. മള്‍ട്ടി ഫംഗ്ഷണല്‍ കിച്ചന്‍ വെയറുകള്‍ക്കും കിച്ചന്‍ അപ്ലയന്‍സുകള്‍ക്കും ഇപ്പോള്‍ 70 ശതമാനം വരെ വിലക്കിഴിവുണ്ട്. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും അധികമായി നേടാം.
പ്രീതി, ബട്ടര്‍ഫ്‌ളൈ, പീജീയണ്‍, സൂര്യ അസന്റ്, പ്യുവര്‍ ഇറ്റ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളും ഫിയസ്റ്റയില്‍ ഉണ്ട്. അടുക്കള ഉപകരണങ്ങള്‍ മുതല്‍ ഇലക്ട്രിക് കെറ്റില്‍സ് വരെയും വാട്ടര്‍ പ്യൂരിഫയര്‍ മുതല്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങി എയര്‍ ഫ്രയറുകള്‍ വരെയും ഫിയസ്റ്റയിലുണ്ട്. 3,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയില്‍ വിലയുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ക്ക് ആറുമാസത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയും നല്‍കുന്നുണ്ട്.

സൂപ്പര്‍ ഓഫേഴ്‌സ് ഓഫ് ദ ഡേ ഓരോ ദിവസവും ഉണ്ട്. സ്‌നാപ്ഡീല്‍ പ്രീതി ടോറസ് 750 വാട്ട് ജ്യൂസര്‍ മികസ്ര്‍ ഗ്രൈന്‍ഡര്‍, പ്രസ്റ്റീജ് പിആര്‍എസ്ഒ 1.8 ലിറ്റര്‍ റൈസ് കുക്കര്‍, പീജിയണ്‍ സെറ്റ് 3 പ്രഷര്‍ കുക്കര്‍ കോമ്പോ, പീജീയണ്‍ നോണ്‍-സ്റ്റിക്ക് ഗ്രാന്‍ഡ് 7 പീസ് കുക്ക്‌വെയര്‍ സെറ്റ് എന്നിവയുടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പാര്‍ട്ട്ണറാണ്. കുക്ക്‌വെയര്‍ സെറ്റ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍ എന്നിവയ്ക്ക് 65 ശതമാനം വരെയും പ്രഷന്‍ കുക്കറിന് 55 ശതമാനം വരെയും ഗ്യാസ് സ്റ്റൗവിന് 50 ശതമാനം വരെയും കാസറോളിന് 65 ശതമാനം വരെയും മൈക്രോവേവ് ഓവന് 35 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കും.

Comments

comments

Categories: Branding