പുരസ്‌കാര നിറവില്‍ റിതേഷ് അഗര്‍വാള്‍

പുരസ്‌കാര നിറവില്‍ റിതേഷ് അഗര്‍വാള്‍

 

ന്യുഡെല്‍ഹി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സൈറ്റായ ഒയോറൂംസിന്റെ സ്ഥാപകനും സിഇഒവുമായ റിതേഷ് അഗര്‍വാള്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ഹരിയാന ഗൗരവ് സമ്മാനും ഏഷ്യന്‍ സെന്റര്‍ ഫാര്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് സബ്‌സ്റ്റൈനബിളിറ്റിയുടെ ന്യു-ഏയ്ജ് എന്‍ട്രപ്രണറര്‍ അവാര്‍ഡുമാണ് റിതേഷിന് ലഭിച്ചത്. ഇന്ത്യയിലെ ബജറ്റ് ഹോട്ടല്‍ മേഖലയില്‍ നല്‍കിയ സംഭാവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

ഹരിയാനയില്‍ നിന്നുള്ള വിജയികളായ ബിസിനസ് നായകര്‍, വ്യക്തികള്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കായി ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഹരിയാന ഗൗരവ് സമ്മാന്‍. ഗുരുഗ്രാമില്‍ നടന്ന പ്രവാസി ഹരിയാന ദിവസില്‍ നടന്ന ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജെന്‍ വി കെ സിംഗ്, കേന്ദ്ര സാമൂഹിക നിതി വകുപ്പ് സഹമന്ത്രി കൃഷ്ണന്‍ പാല്‍ എന്നിവര്‍ ചേര്‍ന്ന റിതേഷിന് അവാര്‍ഡ് സമ്മാനിച്ചു.

പുരസ്‌കാരാര്‍ഹനായതില്‍ അഭിമാനമുണ്ടെന്നും ഒയോയുടെ വിജയം സ്ഥാപനത്തിലെ കഠിനാധ്വാനികളായ ജീവനക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്നും റിതേഷ് പറഞ്ഞു. യാത്ര, ഹോസ്പിറ്റാലിറ്റി മേഖലയില്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചുവെന്നതില്‍ ചാരിത്രാര്‍ത്ഥ്യമുണ്ടെന്നും തുടര്‍ന്നും ഇന്നൊവേറ്റീവായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുരസ്‌കാരം പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding