ദക്ഷിണേന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് കേശതൈലവുമായി കേശ് കിങ്

ദക്ഷിണേന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് കേശതൈലവുമായി കേശ് കിങ്

 

കൊല്‍ക്കത്ത: രാജ്യത്തെ മുന്‍നിര ആയുര്‍വേദ തൈലബ്രാന്‍ഡായ കേശ് കിങ് കേശതൈലനിര വിപുലീകരിക്കുന്നു. വെളിച്ചെണ്ണയും ആയുര്‍വേദമൂലികകളും ചേര്‍ന്ന പുതിയ കേശതൈലമാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 21 ആയുര്‍വേദമൂലികകള്‍ ചേര്‍ത്ത് ‘വെളിച്ചെണ്ണയിലധിഷ്ഠിതമായ കേശ് കിങ് ആയുര്‍വേദ എണ്ണ’ ആയുര്‍വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ‘തേല്‍ പക് വിധി’ പ്രകാരമാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്. മുടികൊഴിച്ചിലിനും മുടിയുടെ ബലക്കുറവിനും പരിഹാരമാകുന്ന പുതിയ കേശതൈലത്തില്‍ വെളിച്ചെണ്ണയുടെ പ്രകൃതിദത്ത ഔഷധഗുണങ്ങളുമുണ്ട്. തൈലം തലയില്‍ തടവുന്നത് തലവേദനയ്ക്കും ഉറക്കക്കുറവിനും ക്ഷീണത്തിനും പരിഹാരവുമാണ്.
കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ വിപണികളിലാണ് തൈലം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ ആയുര്‍വേദ കേശതൈലവിപണിയില്‍ ഏറ്റവും വലിയ പങ്കുള്ള കേശ് കിങിന്റെ ശക്തമായ വിപണികള്‍ ഉത്തരേന്ത്യയും രാജ്യത്തിന്റെകിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളുമാണെന്നും ദക്ഷിണേന്ത്യയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നതെന്നും ഇമാമി ലിമിറ്റഡ് ഡയറക്റ്റര്‍ പ്രീതിസുരേക പറഞ്ഞു. വെളിച്ചെണ്ണയോടു ആഭിമുഖ്യമുള്ള ദക്ഷിണേന്ത്യന്‍ വിപണിയ്ക്കു വേണ്ടി തങ്ങളുടെ ഗവേഷണ, വികസനവിഭാഗം മുടിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമായിവെളിച്ചെണ്ണയുടെയും മറ്റ് ആയുര്‍വേദമൂലികകളുടെയും ഗുണങ്ങള്‍ ചേര്‍ന്ന പുതിയ ഉല്‍പ്പന്നം തയ്യാര്‍ചെയ്തിരിക്കുകയാണെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
പുതിയ ഉല്‍പ്പന്നത്തിന്റെ വരവോടെ, ദക്ഷിണേന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകുകയാണ് കേശ് കിങിന്റെ ലക്ഷ്യം.
വെളിച്ചെണ്ണയില്‍ തയ്യാര്‍ചെയ്തിരിക്കുന്ന കേശ് കിങ്‌തൈലം 60മിലി, 120മിലി, 300 മിലി പായ്ക്കുകളില്‍ ലഭ്യമാണ്.70 രൂപ, 140 രൂപ, 280 രൂപ എന്നിങ്ങനെയാണ് ഉല്‍പ്പന്നത്തിന്റെവില. 1974 ല്‍ സ്ഥാപിതമായ ഇമാമി ഇന്ത്യയിലെ പ്രധാന എഫ്എംസിജി കമ്പനികളില്‍ ഒന്നാണ്.

Comments

comments

Categories: Branding