ഇന്‍ഫോസിസ് സ്റ്റാര്‍ട്ടപ്പുകളില്‍ 62 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി

ഇന്‍ഫോസിസ് സ്റ്റാര്‍ട്ടപ്പുകളില്‍ 62 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി

 

ന്യൂഡെല്‍ഹി: ഇന്‍ഫോസിസ് 500 ദശലക്ഷം ഡോളര്‍ ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്ന് 62 ദശലക്ഷം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി. ഐഒറ്റി, ഓട്ടോമേഷന്‍, ഡ്രോണ്‍സ് മേഖലയിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
കമ്പനിക്ക് പുറത്തുള്ള ഇന്നൊവേറ്റീവ് ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 2013 ല്‍ ആണ് 100 ദശലക്ഷം യുഎസ് ഡോളറിന്റെ ഫണ്ട് കമ്പനി വകയിരുത്തിയത്. 2015 ജനുവരിയില്‍ ഇത് 500 ദശലക്ഷമായി ഉയര്‍ത്തി.
സ്റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ്, അണ്‍സിലോ, ട്രിഫാക്ട, ക്ലൗഡിന്‍, റ്റിഡല്‍ സ്‌കെയ്ല്‍ തുടങ്ങി ഒരു ഡസനോളം സ്റ്റാര്‍ട്ടപ്പുകളിലാണ് ഇന്‍ഫോസിസ് നിക്ഷേപം നടത്തിയിരിക്കുന്നത്. 2020 ആകുമ്പോഴേക്കും 20 ബില്ല്യണ്‍ ഡോളര്‍ വരുമാനം എന്ന ഇന്‍ഫോസിസിന്റെ ലക്ഷ്യത്തെ പുതിയ നിക്ഷേപങ്ങള്‍ സഹായിക്കുമെന്നാണ്‍ കമ്പനിയുടെ പ്രതീക്ഷ.

Comments

comments

Categories: Entrepreneurship