സാദ്ധ്യതകളുടെ നഗരത്തിലേയ്ക്കു സ്വാഗതവുമായി എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്

സാദ്ധ്യതകളുടെ നഗരത്തിലേയ്ക്കു സ്വാഗതവുമായി  എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്

 

സംരംഭകരുടെ ആകാശത്തിന് അതിരുകളില്ല. കേരളത്തിലോ ഇന്ത്യയിലോ യഥാര്‍ത്ഥ സംരംഭകര്‍ ഒതുങ്ങി നില്‍ക്കേണ്ടതില്ല. രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക് വളരാനാഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആദ്യചുവടു വയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം ഇന്നു ദുബായ് തന്നെയാണ്. മലയാളികളായ അനേകം കോടീശ്വരന്‍മാരെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്ത മരുപ്പരപ്പില്‍ നിങ്ങള്‍ക്കും വേരാഴ്ത്താം, വളരാം. അതിനുള്ള എല്ലാ പിന്‍ബലവും നല്‍കി നിങ്ങളെ സ്വാഗതം ചെയ്യുകയാണ് എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്.
യുഎഇയില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും അതിനുള്ള സൗകര്യങ്ങളെല്ലാമൊരുക്കി നല്‍കുന്ന സ്ഥാപനമാണ് ഇസിഎച്ച്. അന്താരാഷ്ട്രരംഗത്തേയ്ക്കു വളരാനാഗ്രഹിക്കുന്നവരും അതിനു പ്രാപ്തിയുള്ളവരുമായ ധാരാളം സംരംഭകര്‍ നമ്മുടെ നാട്ടിലുണ്ട്. വിവിധ വ്യാപാര, വ്യവസായ രംഗങ്ങളിലെ തങ്ങളുടെ അനുഭവസമ്പത്തും ലാഭവും കൂടുതല്‍ സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ അവരാഗ്രഹിക്കുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം വിശേഷിച്ചും, നിരവധി പേര്‍ തങ്ങള്‍ക്കു നിക്ഷേപം നടത്താനും ബിസിനസ് വളര്‍ത്താനും സുരക്ഷിതമായ പുതിയ അവസരങ്ങള്‍ ആരായുന്നുണ്ട്. അവര്‍ക്കെല്ലാം ധൈര്യപൂര്‍വം ദുബായിയിലേയ്ക്കു കടന്നു വരാമെന്ന് ഇ സി എച്ച് മേധാവിയായ ജമാദ് ഉസ്മാന്‍ പറയുന്നു. എന്‍ ആര്‍ ഐ പദവിയോടു കൂടി ദുബൈ കേന്ദ്രീകരിച്ചു ബിസിനസ് ചെയ്യുന്നത് നികുതി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപകര്‍ക്കു വലിയ പ്രയോജനം ചെയ്യും.
പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ദുബൈയിയില്‍ ഒരു നിക്ഷേപകന്റെ അന്തസ്സോടെയും സൗകര്യങ്ങളോടെയും വന്നിറങ്ങി നിങ്ങള്‍ക്കു സ്വന്തം സ്ഥാപനം കെട്ടിപ്പടുക്കാം. അപ്രകാരം നിങ്ങളുടെ ബിസിനസിന് ഒരു അന്താരാഷ്ട്ര മുഖം നല്‍കാം. അന്തര്‍ദേശീയരംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതിനാവശ്യമായ ഇന്‍വെസ്റ്റര്‍ വിസ മുതല്‍ ഓഫീസ് സ്‌പേസ് സജ്ജമാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്കു വേണ്ടി ഇ സി എച്ച് ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ദുബൈയിയില്‍ ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്നതാണ് ഇ സി എച്ച് നല്‍കുന്ന ഉറപ്പ്. സവിശേഷസാഹചര്യങ്ങളില്‍ മൂന്നു മണിക്കൂര്‍ നേരം കൊണ്ട് ഒരു കമ്പനി സ്ഥാപിക്കുവാനും ഇ സി എച്ചിന് ഇന്നു സാധിക്കും.
മുനിസിപ്പല്‍ ഭരണകേന്ദ്രം മുതല്‍ ദുബായ് കോടതി വരെയുള്ള എല്ലാ സംവിധാനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്ന ചുമതല ഇ സി എച്ച് ഏറ്റെടുക്കും. ലോക്കല്‍ സ്‌പോണ്‍സറെ ഏര്‍പ്പെടുത്തി തരുന്ന ചുമതലയും കമ്പനീസ് ഹൗസിനുണ്ട്. സംരംഭകരുടെ ആവശ്യമനുസരിച്ചു ഷെയ്ഖുമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ആരെ വേണമെങ്കിലും സ്‌പോണ്‍സര്‍ഷിപ്പിനു കണ്ടെത്താന്‍ ദുബായില്‍ വന്‍ പരിചയശൃംഖലകളുള്ള ഇ സി എച്ചിനു സാധിക്കും.
1975 നു ശേഷം തുടങ്ങിയ എല്ലാ കമ്പനികളുടെയും മെമോറാണ്ഡം ഓഫ് അസോസിയേഷന്‍ (MOA) ഇപ്പോള്‍ പുതുക്കേണ്ട സമയമായി. നിലവിലുള്ള കമ്പനികള്‍ക്കു ഇതിനുള്ള സൗകര്യങ്ങളെല്ലാം ഇ സി എച്ച് ചെയ്തു കൊടുക്കും.
ദുബായില്‍ ബിസിനസ് ആരംഭിക്കാനും വളര്‍ത്താനും ഇവിടുത്തെ പ്രസിദ്ധരായ പല വ്യാപാരികള്‍ക്കും പിന്നില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുള്ള സ്ഥാപനമാണ് എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്. പല തവണ പരിശ്രമിച്ചിട്ടും ദുബൈയില്‍ വേരുറപ്പിക്കാന്‍ സാധിക്കാതെ വിഷമിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖമായ ചില ജ്വല്ലറി ശൃംഖലകളും ആശുപത്രി മേഖലയിലുള്ളവരും നിര്‍മ്മാണ-ഉല്‍പാദന മേഖലകളിലുള്ളവരും പിന്നീട് ഇ സി എച്ചിന്റെ സഹായത്തോടെ തങ്ങളുടെ പ്രവര്‍ത്തനമേഖല ഗള്‍ഫ് രാജ്യങ്ങളില്‍ വിജയകരമായി വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വേണ്ടത്ര ശാഖകളും അനുഭവപരിചയവും മുതല്‍മുടക്ക് കണ്ടെത്താനുള്ള പ്രാപ്തിയും സ്വന്തമാക്കി കഴിഞ്ഞെങ്കിലും ഗള്‍ഫിലെങ്ങിനെ പോകും, വിശ്വസ്തരായ ഉപദേശകരെ എവിടെ കണ്ടെത്തും എന്നറിയാതെയും ഒരു വിദേശരാജ്യത്തു ബിസിനസ് ചെയ്യുന്നതിന്റെ സാങ്കേതികവും നിയമപരവുമായ നൂലാമാലകളോര്‍ത്തും ഇവിടെ തന്നെ തുടരുന്ന നിരവധി പേരുണ്ട്. അത്തരം ആശങ്കകളെല്ലാം ഇ സി എച്ചിന്റെ സാരഥികളോട് ഒരു വട്ടം സംസാരിച്ചാല്‍ തന്നെ ഇല്ലാതാകും.
അനേക വര്‍ഷങ്ങളുടെ പരിചയസമ്പത്തും മന്ത്രിതലത്തിലുള്‍പ്പെടെ വിപുലമായ ബന്ധങ്ങളും ഉള്ളതുകൊണ്ട് ഏറ്റവും കുറഞ്ഞ ചെലവില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഇ സി എച്ചിനു സാധിക്കാറുണ്ട്.
സാമ്പത്തിക നിക്ഷേപത്തിനു ഏറ്റവും സുരക്ഷിതമായ അവസ്ഥയിലാണ് ദുബായി ഇപ്പോഴുള്ളതെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. കൂടാതെ, സാമൂഹികമായ സുരക്ഷയിലും ദുബായ് ലോകത്തില്‍ തന്നെ ഒന്നാമതാണ്. ഇന്റര്‍പോളിന്റെ ശാസ്ത്രീയമായ വിലയിരുത്തലനുസരിച്ച്, കുടുംബങ്ങള്‍ക്കു താമസിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ദുബായ് ആണ്. സാമ്പത്തികരംഗത്ത് 2020 വരെ വലിയ വളര്‍ച്ച ദുബായിലുണ്ടാകും. നിര്‍മ്മാണരംഗത്ത് ദുബായില്‍ വന്‍സംരംഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലേബര്‍ സപ്ലൈയേഴ്‌സിനു ഇതു വലിയ അവസരമാകും. ടെക്‌നിക്കല്‍ സര്‍വീസ് കമ്പനികള്‍ക്കും എന്നുംഇവിടെ വലിയ സാദ്ധ്യതകളുണ്ട്. എ/സി മെയിന്റനന്‍സ്, ക്ലീനിംഗ് കമ്പനികള്‍, ജനറല്‍ ട്രേഡിംഗ് കമ്പനികള്‍ തുടങ്ങിയവയ്ക്കും മികച്ച അവസരങ്ങള്‍ കണ്ടെത്താനാകും. ഇവിടത്തെ ജനറല്‍ ട്രേഡിംഗ് ലൈസന്‍സ് സ്വന്തമാക്കിയാല്‍ വിവിധ രാജ്യങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള കയറ്റുമതി/ഇറക്കുമതി വ്യാപാരങ്ങള്‍ ദുബായ് ആസ്ഥാനമായി നടത്താം.
ഇന്‍വെസ്റ്റര്‍ വിസയുമായി ദുബായില്‍ ബിസിനസ് ചെയ്യുന്നയാളുകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉണ്ട്. ഇത് ദുബായില്‍ മാത്രമല്ല ലഭിക്കുക. ഇതര രാജ്യങ്ങളിലേയ്ക്കുള്ള യാത്രാവേളകളിലും ഇടപാടുകളിലും എല്ലാം നിരവധി സൗകര്യങ്ങള്‍ ലഭ്യമാകും. ഇതു പ്രയോജനപ്പെടുത്തുകയും ചെയ്യാം. മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, വിസ സേവനങ്ങള്‍, നിയമസഹായം, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, പരിഭാഷകള്‍, ധനകൈകാര്യം സംബന്ധിച്ച വിവിധ സേവനങ്ങള്‍ എന്നിവയും ഇ സി എച്ച് നിരവധി വര്‍ഷങ്ങളായി ഗള്‍ഫിലെ സംരംഭകര്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നു.
ഇ സി എച്ച് ഇതു കൂടാതെ സാമൂഹ്യസേവനരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു ചെയ്തു കൊടുക്കുന്ന സേവനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിപ്പോയവരെ മോചിപ്പിച്ചു നാട്ടിലെത്തിക്കാനാവശ്യമായ സഹായങ്ങളും കമ്പനീസ് ഹൗസ് ചെയ്തുകൊടുക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ സമീപിക്കാനും വിസ റദ്ദാക്കാനും തിരികെ നാട്ടില്‍ പോകാനുമുള്ള ക്രമീകരണങ്ങള്‍ നിരവധി ഹതഭാഗ്യര്‍ക്ക് ഇതിനകം ചെയ്തുകൊടുത്തിട്ടുണ്ട്. ഇത് കമ്പനീസ് ഹൗസിന്റെ സാമുഹ്യപ്രതിബദ്ധതയുടെ ഭാഗമായാണു തങ്ങള്‍ കാണുന്നതെന്ന് ജമാദ് ഉസ്മാന്‍ വ്യക്തമാക്കി.
വിവരങ്ങള്‍ക്കു ബന്ധപ്പെടുക: 971565965454, 8129005000

Comments

comments

Categories: Branding