ട്രംപിന്റെ ഒപ്പ് ശക്തമായ ഭൂചലനം പോലെ

ട്രംപിന്റെ ഒപ്പ് ശക്തമായ ഭൂചലനം പോലെ

 

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തമായ ഒപ്പ് അമേരിക്കന്‍ പ്രസിഡന്റിന്റേതാണ്. വെള്ളിയാഴ്ച യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിന്റെ ഒപ്പും ഇനി മുതല്‍ ശക്തമായതു തന്നെയായിരിക്കും. എന്നാല്‍ ട്രംപിന്റെ ഒപ്പിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ശക്തമായ ഭൂചലനം സംഭവിക്കുമ്പോള്‍ സീസ്‌മോഗ്രാഫില്‍ രേഖപ്പെടുത്തുന്ന റീഡിംഗ് പോലെയാണെന്നാണ് ട്രംപിന്റെ ഒപ്പിനെ പരാമര്‍ശിച്ച് കമന്റുകള്‍ പുറത്തുവന്നിരിക്കുന്നത്.
കൈയ്യക്ഷര വിദഗ്ധര്‍ ട്രംപിന്റെ ഒപ്പിനെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്. നിര്‍ബന്ധ ബുദ്ധി, ഭയം, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളാണ് ട്രംപിന്റെ ഒപ്പില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Trending