യുവജനങ്ങള്‍ ഷോപ്പിംഗിനായി ഉപയോഗിക്കുന്നത് മൊബീല്‍ ഫോണ്‍

യുവജനങ്ങള്‍ ഷോപ്പിംഗിനായി ഉപയോഗിക്കുന്നത് മൊബീല്‍ ഫോണ്‍

ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന യുവജനങ്ങളില്‍ 80 ശതമാനത്തിലധികവും ഷോപ്പിംഗിനായി മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്. പത്ത് യുവജനങ്ങളില്‍ എട്ടുപേരും ഷോപ്പിംഗിനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2016 സെപ്റ്റംബറില്‍ ഇന്ത്യയില്‍ 35 വയസിനു താഴെയുള്ള മുതിര്‍ന്ന സ്മാര്‍ട്ട് ഫോണ്‍ ഉടമകളില്‍ നടത്തിയ സര്‍വയുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ റെഗാലിക്‌സ് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
28 ശതമാനം ആളുകള്‍ മാത്രമാണ് മൊബീല്‍ ഡിവൈസുകള്‍ ഉപയോഗിച്ച് എല്ലാ ആഴ്ചയും സാധനങ്ങള്‍ വാങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്തതില്‍ മൂന്നില്‍ ഒന്ന് പേരും ഓരോ മാസവും എന്തെങ്കിലുമൊക്കെ സ്മാര്‍ട്ട് ഫോണിലൂടെ വാങ്ങുന്നവരാണ്. മൊബീല്‍ വെബ്‌സൈറ്റുകളെക്കാള്‍ ആപ്പുകളാണ് കൂടുതല്‍ സൗകര്യപ്രദമെന്ന് 94 ശതമാനം ആളുകളും പ്രതികരിച്ചു.
എന്നിരുന്നാലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ മൊബീല്‍ വെബും ആപ്പും ഉപയോഗിക്കുന്നുണ്ടെന്നാണ് മിന്ത്രയുടെ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. 2015 ല്‍ മിന്ത്ര പൂര്‍ണമായും ആപ്പ് പ്ലാറ്റ് ഫോമിലേക്ക് മാറിയെങ്കിലും 2016 ആദ്യം മിന്ത്ര മൊബീല്‍ സൈറ്റ് വീണ്ടും ആരംഭിച്ചു.
19 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ മാത്രമാണ് മൊബീല്‍ പരസ്യങ്ങള്‍ തങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Tech