ഭവനരഹിത കുടുംബത്തിന് ആസാദി വീടൊരുക്കും

ഭവനരഹിത കുടുംബത്തിന് ആസാദി വീടൊരുക്കും

 

കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സിലെ (ആസാദി) അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു ഭവനരഹിത കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും. ആസാദിയില്‍ മുന്‍ മന്ത്രി ബിനോയ് വിശ്വവുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍്ക്കായി ചെലവ് കുറഞ്ഞ വീട് നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാനുള്ള തീരുമാനമുണ്ടായത്. സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച ആസാദി ചെയര്‍മാന്‍ ബിആര്‍
അജിത് പദ്ധതിക്കായി വിദ്യാര്‍ത്ഥികള്‍ സ്വരൂപിക്കുന്ന അത്രയും തുക മാനേജ്‌മെന്റും നല്‍കുമെന്ന് അറിയിച്ചു. ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥി എങ്ങനെയായിരിക്കണമെന്നും സമൂഹത്തിനോടുള്ള അവരുടെ ഉത്തരവാദിത്തം എന്താകണമെന്നുമുള്ള വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനാണ് ബിനോയ് വിശ്വം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയത്.

Comments

comments

Categories: Branding