ഇസ്രയേലില്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി ഒറാക്കിള്‍

ഇസ്രയേലില്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി ഒറാക്കിള്‍

 

ജെറുസലേം: യുഎസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറാക്കിള്‍ കോര്‍പ് ഇസ്രയേലില്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിക്കുന്നു. ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ലൗഡ് അധിഷ്ഠിത ടെക്‌നോളജികള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ഒറാക്കിളിന്റെ ഗവേഷണവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിസിനസ്, ടെക്‌നോളജി രംഗത്തുള്ള വിദഗ്ധരുടെ മെന്ററിംഗും ഒറാക്കിളിന്റെ ഉപഭോക്താക്കള്‍, പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭ്യമാകും. ആറുമാസമാണ് പ്രോഗ്രാമിന്റെ ദൈര്‍ഘ്യം.

ഒറാക്കിളിന്റെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം ഇന്ത്യയിലാണ് ആദ്യം പരീക്ഷിച്ചത്. കൂടുതല്‍ പ്രോഗ്രാം സെന്ററുകള്‍ ഉടനെ പ്രഖ്യാപിക്കാനിരിക്കുകയാണ്. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്നതിനായി ഒറാക്കിള്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ 2003 ല്‍ നിര്‍മ്മിച്ച എക്‌സലന്‍സ് സെന്ററിലാണ് സ്റ്റാര്‍ട്ടപ്പ് ക്ലൗഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിക്കുക. 36 കമ്പനികള്‍ എക്‌സലന്‍സ് സെന്ററിന്റെ ഭാഗമാകുന്നതിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Branding