യുഎം മോട്ടോര്‍സൈക്ക്ള്‍സ് കേരളത്തിലും; കൊച്ചിയില്‍ ഡീലര്‍ഷിപ്പ് തുറന്നു

യുഎം മോട്ടോര്‍സൈക്ക്ള്‍സ് കേരളത്തിലും; കൊച്ചിയില്‍ ഡീലര്‍ഷിപ്പ് തുറന്നു

കൊച്ചി: അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ യുഎം ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ സ്ഥാപനമായ യുഎം മോട്ടോര്‍സൈക്ക്ള്‍സും ലോഹിയ ഓട്ടോയും ചേര്‍ന്ന് യുഎംന്റെ കേരളത്തിലെ ആദ്യഡീലര്‍ഷിപ്പ് കൊച്ചിയില്‍ തുറന്നു.

കേരളത്തില്‍ പുതിയൊരു ഡീലര്‍ഷിപ്പ് തുറക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങില്‍ യുഎംഎല്‍ സിഇഒ രാജീവ് മിശ്ര പറഞ്ഞു. 2017 അവസാനത്തോടെ രാജ്യമെങ്ങും ഡീലര്‍ഷിപ്പ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കേരളത്തിലേയ്ക്കുള്ള വരവ്. രൂപകല്‍പ്പന, പ്രകടനമികവ് എന്നിവ ഒത്തിണങ്ങുന്ന ബൈക്കിംഗ് അനുഭവമാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്. യുഎംന്റെ മുന്‍നിര മോഡലുകളായ റെനിഗേഡ് കമാന്‍ഡോയും റെനിഗേഡ് സ്‌പോര്‍ട്‌സ് എസും കൊച്ചിയിലെ പുതിയ ഷോറൂമിലും ലഭ്യമാണ്. രാജീവ് മിശ്ര കൂട്ടിച്ചേര്‍ത്തു.
280 സിസിയും 8500 ആര്‍പിഎംല്‍ 25 ബിഎച്ച്പിയും 7000 ആര്‍പിഎംല്‍ 21.8 ടോര്‍ക്കും ആറ് സീപ്ഡ് ട്രാന്‍സിമിഷനുകളുമുള്ള ലോസ്ലംഗ് ക്രൂയിസറാണ് റെനിഗേഡ് കമാന്‍ഡോ. ഭാരം കുറഞ്ഞ ഈ മോഡലിന് 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഇന്‍ബില്‍റ്റായ യുഎസ്ബി ചാര്‍ജിംഗ് പോയന്റുമുണ്ട്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍ ഈ മോഡലിന്റെ ബ്രേക്കിംഗ് ക്ഷമതയും റേഡിയഷന്‍ ഇതിന്റെ പ്രവര്‍ത്തനക്ഷമതയും മികച്ചതാക്കുന്നു. ക്രൂയിസര്‍ വിഭാഗത്തിനിണങ്ങും വിധം വീതിയുള്ള ഹാന്‍ഡ്ല്‍ ബാറുകളും ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷനും, സ്പ്രിംഗ് റിയര്‍ സസ്‌പെന്‍ഷനുമാണ് റെനിഗേഡ് കമാന്‍ഡോയുടെ മറ്റ് സവിശേഷതകള്‍. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 1.74 ലക്ഷം രൂപ.
റെനിഗേഡ് കമാന്‍ഡോയുടെ എന്‍ജിന്‍ തന്നെയാണ് റെനിഗേഡ് സ്‌പോര്‍ട്‌സ് എസിനുമുള്ളത്. സര്‍വീസ് അലര്‍ട്ട് മെയിന്റനന്‍സ് എന്ന നൂതന സവിശേഷതയും രണ്ട് മോഡലുകളും പങ്കുവെയ്ക്കുന്നു. സ്‌പോര്‍ട്‌സ് എസ് വെര്‍ഷനില്‍ ഈ വിഭാഗത്തിലെ നിലവാരമായ എല്‍ഇഡി ലൈറ്റുകളുമുണ്ട്. മുന്‍ചക്രത്തിന് ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്‍ചക്രത്തിന് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമുണ്ട്. 18 ലിറ്റര്‍ ശേഷിയുള്ള ഫ്യൂവല്‍ ടാങ്കുള്ള ഈ മോഡലിന്റെ കര്‍ബ് ഭാരം 172 കിലോ. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 1.68 ലക്ഷം രൂപ.

Comments

comments

Categories: Auto