യുവജനങ്ങള്‍ക്ക് പ്രചോദനമായി ശ്രീ ശ്രീ രവിശങ്കര്‍ രാജസ്ഥാനില്‍

യുവജനങ്ങള്‍ക്ക് പ്രചോദനമായി ശ്രീ ശ്രീ രവിശങ്കര്‍ രാജസ്ഥാനില്‍

കോട്ട: ഉയര്‍ന്ന കരഘോഷങ്ങള്‍ക്കും അത്യുത്‌സാഹത്തിനുമിടയില്‍ രാജസ്ഥാനിലെ കോട്ടയില്‍ നടന്ന ‘ഉത്സാഹ്’ എന്ന പരിപാടിയുടെ ഭാഗമായി ഏഴ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റുകളിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികളുമായി ശ്രീ ശ്രീ രവിശങ്കര്‍ സംവാദത്തിലേര്‍പ്പെട്ടു. ദേശസ്‌നേഹത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് രാജ്യത്തെ സ്വന്തമാക്കാന്‍ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.

ഒരു സ്ഥലത്തെ ഏഴ് കോച്ചിംഗ് സെന്ററുകളും തമ്മില്‍ സാധാരണ മത്സരിക്കുകയാണ് പതിവ്. എന്നാല്‍, ഈ പരിപാടിക്കായി ഇതാ ഇവിടെ അവര്‍ ഒത്തുകൂടിയിരിക്കുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജേ പറഞ്ഞു.”സ്വന്തം രാജ്യത്തിനുവേണ്ടി, അത് സ്‌പോര്‍ട്ട്‌സിലോ, കലകളിലോ, സാഹിത്യത്തിലോ ആയിക്കൊള്ളട്ടെ, എന്തെങ്കിലും ചെയ്യാന്‍ സ്വപ്നം കാണുകയെന്നതാണ് യുവത്വത്തിന്റെ ലക്ഷണം. ജീവിതത്തില്‍ നല്ലതുമാത്രമേ സംഭവിക്കൂ എന്ന ഉറച്ച വിശ്വാസം കുട്ടികള്‍ക്കുണ്ടാകണം.”ഗുരുജി പറഞ്ഞു. ഏതു തരത്തിലുമുള്ള ലഹരിയായാലും ശരി, അതില്‍നിന്നു വിട്ടുനില്‍ക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ട അദ്ദേഹം ധ്യാനവും ആത്മീയതയും പിന്തുടരാന്‍ അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

” ഈ ലോകം നിങ്ങളുടേതാണ്, സമൂഹം നിങ്ങളുടേതാണ്, സമൂഹത്തിന് നിങ്ങളെ ആവശ്യമുണ്ട്” എന്നിങ്ങനെയായിരുന്നു ഗുരുജിയുടെ ആഹ്വാനം. രസകരമായ ഈ സംവാദത്തില്‍ മാതാപിതാക്കളുടെ പ്രതീക്ഷകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയം മുതല്‍ എങ്ങനെ മറ്റുള്ളവരുമായുള്ള മത്സരവും താരതമ്യവും നേരിടാം എന്ന വിഷയം വരെ ചര്‍ച്ച ചെയ്യുകയുണ്ടായി. ധ്യാനത്തിന്റെയും ആത്മീയതയുടേയും ആവശ്യത്തെക്കുറിച്ചും കുട്ടികള്‍ ചോദ്യങ്ങളുന്നയിച്ചു. പിരിമുറുക്കം വളരുമ്പോള്‍ നമുക്ക് ദുഃഖവും വിഷാദവും ഉണ്ടാകുന്നു. ഇത്തരമൊരു മാനസികാവസ്ഥയെയാണ് ആളുകള്‍ മുതലെടുക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കുട്ടികളെ സമരം ചെയ്യാനും, നിയമപരമല്ലാത്ത പ്രവൃത്തികള്‍ ചെയ്യാനും പ്രേരിപ്പിക്കും. ആത്മീയതയും ധ്യാനവും നിങ്ങളെ നിഷേധാത്മകതയില്‍നിന്നകറ്റി നിര്‍ത്തും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടുൃലമറശിഴ ാെശഹല െരമാുമശഴി എന്ന പേരില്‍ കഴിഞ്ഞ ആറു മാസക്കാലമായി കോട്ടയില്‍ നടന്നുകൊണ്ടിരിക്കുന്ന ധ്യാനപരിശീലനപരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ‘ഉത്സാഹ്’ സംഘടിപ്പിച്ചത്. എണ്‍പതിനായിരം കുട്ടികള്‍ ഇതിനകം ധ്യാനം പരിശീലിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ കോച്ചിങ്ങ് തലസ്ഥാനമായ കോട്ടയില്‍ ബൃഹത്തായ ഈ പരിപാടി തുടങ്ങിയത് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ പിരിമുറുക്കം തടയുന്നതിനു വേണ്ടിയാണ്. ഇതില്‍ അറുപതിനായിരത്തിലധികം കുട്ടികള്‍ക്ക് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ െേൃല ൈൃലഹശലള ുൃീരല ൈആയ സുദര്‍ശനക്രിയ പരിശീലനവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച ഈ സംരംഭം നയിച്ചത് ആര്‍ട്ട് ഓഫ് ലിവിംഗിലെ ഒരു സംഘം വളണ്ടിയര്‍മാരും, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുമടങ്ങിയ ആര്‍ട്ട് ഓഫ് ലിവിംഗ് അധ്യാപകരാണ്.

മനസ്സിന്റെ കേന്ദ്രീകരണം, തെളിച്ചം, ആത്മവിശ്വാസം, ഉറക്കം, ശാരീരിക ഊര്‍ജ്ജം എന്നിവയെല്ലാം വര്‍ധിച്ചിട്ടുണ്ടെന്ന് മിക്ക കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. ഐഐടി കോച്ചിംഗ് വിദ്യാര്‍ത്ഥിയായ ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന പ്രദ്യുമ്‌നകുമാര്‍ പറയുന്നത്, ആര്‍ട്ട് ഓഫ് ലിവിംഗ് പ്രക്രിയകള്‍ തന്റെ മനസിന് ഏറെ വിശ്രാന്തി നല്‍കിയിട്ടുണ്ടെന്നും പഠനം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ്. പരിപാടി എന്റെ പഠനത്തില്‍ മാത്രമല്ല, ദൈനംദിനജീവിതത്തിലും ഏകാഗ്രത വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും നേടാന്‍ സഹായിച്ചതായി എംബിബിഎസ് കോച്ചിംഗിന് ബീഹാറില്‍ നിന്നെത്തിയ ഷഹ്‌സാദി പ്രവീണ്‍ പറഞ്ഞു.

സുദര്‍ശനക്രിയയിലൂടെ ശരിയായ ഉറക്കം ലഭിക്കുകയും, അലസതയില്‍നിന്നും ഉത്തരവാദിത്തമില്ലായ്മയില്‍നിന്നും മോചനം ലഭിക്കുകയും ചെയ്തു എന്ന് മനീഷ കുമാരി സിംഗ് അഭിപ്രായപ്പെട്ടു. ‘ഉത്സാഹ്’ ചടങ്ങിനുശേഷം ജയ്പൂരിലെത്തിയ അദ്ദേഹം കര്‍ഷകരും ഗ്രാമത്തലവന്മാരുമായി സംഭാഷണത്തിലേര്‍പ്പെടുകയും, എകഇഇക ഘമറശല െണശിഴ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്തു.

Comments

comments

Categories: Branding