പീറ്റര്‍ മുഖര്‍ജിയില്‍നിന്നും വിവാഹമോചനം തേടി ഇന്ദ്രാണി മുഖര്‍ജി

പീറ്റര്‍ മുഖര്‍ജിയില്‍നിന്നും വിവാഹമോചനം തേടി ഇന്ദ്രാണി മുഖര്‍ജി

മുംബൈ: ഷീന ബോറ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പീറ്റര്‍ മുഖര്‍ജിയില്‍നിന്നും കേസിലെ മറ്റൊരു പ്രതിയായ ഇന്ദ്രാണി വിവാഹമോചനം തേടി. മുംബൈ കോടതിയില്‍ ഇന്നലെയാണ് ഇന്ദ്രാണി ഇക്കാര്യം അറിയിച്ചത്. 2002ലാണ് ഇന്ദ്രാണിയും പീറ്ററും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കും പീറ്റര്‍ മുഖര്‍ജിക്കുമെതിരേ ഇന്നലെ സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടാണു കുറ്റപത്രം സമര്‍പ്പിച്ചത്. പീറ്റര്‍ മുഖര്‍ജി ഷീന ബോറയുടെ രണ്ടാനച്ഛനും ഇന്ദ്രാണി അമ്മയുമാണ്.
കേസിന്റെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
ഇന്ദ്രാണിയുടെ ഡ്രൈവറായ ശ്യാംവര്‍ റോയിടേയും മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെയും സഹായത്തോടെയാണ് ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീനയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളായിരുന്നു ഷീന ബോറ. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ബന്ധത്തിലെ മകന്‍ രാഹുലുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സഞ്ജീവ ഖന്നക്കെതിരെയും വധശ്രമത്തിനു സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഡ്രൈവറായ ശ്യാംവര്‍ റോയിയെ മാപ്പുസാക്ഷിയായി നേരത്തേ സിബിഐ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Trending