സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ വന്‍ വളര്‍ച്ച ലക്ഷ്യമിടുന്നു: പിയൂഷ് ഗോയല്‍

സൗരോര്‍ജ്ജ മേഖലയില്‍  ഇന്ത്യ വന്‍ വളര്‍ച്ച ലക്ഷ്യമിടുന്നു: പിയൂഷ് ഗോയല്‍

 

അബുദാബി: സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ വന്‍ വളര്‍ച്ച ഉന്നമിടുന്നെന്നും 2022ല്‍ 100 ജിഗാവാട്ട് ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് തെല്ലും പിന്നോട്ടില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.
100 ജിഗാവാട്ടെന്നത് ഒരു പരിധിയായി നിശ്ചയിച്ചിട്ടില്ല. അതില്‍ അവസാനിപ്പിക്കുകയുമില്ല-വ്യവസായ സംഘടനയായ ഫിക്കി അബുദാബിയില്‍ സംഘടിപ്പിച്ച വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി സമ്മേളനത്തില്‍ പങ്കെടുക്കവെ ഗോയല്‍ പറഞ്ഞു.
ഊര്‍ജ്ജം ശേഖരിച്ചുവയ്ക്കുന്നതിന് പുതിയ സാങ്കേതികവിദ്യകള്‍ കൈവശമുള്ളതിനാല്‍, വന്‍ വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഭൂവുടമകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും സൗരോര്‍ജ്ജ ബിസിനസ് വ്യാപിപ്പിക്കുന്നതിനും ശക്തമായ പിന്തുണ നല്‍കും. ഇന്ത്യക്ക് ആവശ്യമുള്ളത് ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കും. മുന്നോട്ടു പോകുന്നതിന് സബ്‌സിഡിയെ മാത്രം ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല. മികച്ച ഗുണമേന്മയിലും വിലയിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ക്രമീകരണം നടത്തുന്നതാണ്. ഉന്നത സാങ്കേതികവിദ്യ പ്രദാനം ചെയ്യാന്‍ കെല്‍പ്പുള്ളവരുമായുള്ള പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും. സോളാര്‍ വൈദ്യുതി വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy