പുകവലിയില്‍ നിന്ന് പിന്മാറാന്‍ സഹായവുമായി ഓര്‍ഗാനിക് സ്‌മോക്ക്

പുകവലിയില്‍ നിന്ന് പിന്മാറാന്‍ സഹായവുമായി ഓര്‍ഗാനിക് സ്‌മോക്ക്

 

പുകവലിക്കരുത്, വലിക്കാന്‍ അനുവദിക്കരുത്. ഈ പരസ്യവാചകങ്ങള്‍ കേരളത്തിന് ഇന്ന് മനഃപാഠമാണ്. പുകവലിയുടെ ദോഷവശങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് പുകവലിക്കുന്നവര്‍ക്ക്‌വരെ ഉണ്ട്. എന്നാല്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ശീലത്തില്‍ നിന്ന് പെട്ടെന്ന് പിന്‍മാറുക എന്നത് അത്ര എളുപ്പവുമല്ല.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് കഴിഞ്ഞവര്‍ഷം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ പുരുഷന്‍മാരും സ്ത്രീകളും ഒരു ദശാബ്ദം മുമ്പ് ഉപയോഗിച്ചിരുന്ന പുകയില ഉല്‍പന്നങ്ങളുടെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് രാജ്യത്ത് പുകവലിയുടെ അളവ് കുറഞ്ഞിട്ടുണ്ട്. പുകവലി ശീലമാക്കിയ പലരും വളരെ ആയാസപ്പെട്ട് പുകവലി നിര്‍ത്താന്‍ ശ്രമിക്കുകയും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പുകവലിയിലേക്ക് മടങ്ങിയെത്തുന്നതും പതിവാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇ-സിഗററ്റുകള്‍ സഹായകമാണെന്ന് പറയാറുണ്ടെങ്കിലും ഇതിലെ നിക്കോട്ടിന്‍ പാച്ചുകളും, വേപിംഗ് ഉല്‍പ്പന്നങ്ങളും പുകവലിയിലേക്ക് വീണ്ടും നയിക്കാനുള്ള കാരണങ്ങളും ആകാറുണ്ട്. ഇതിനൊരു പരിഹാരവുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് ഓര്‍ഗാനിക് സ്‌മോക്ക് എന്ന പുതു ഉല്‍പ്പന്നം.
ഒരു പഴയശീലത്തെ പരിപൂര്‍ണ്ണമായി മാറ്റി എടുക്കണമെങ്കില്‍ ഒന്നിലധികം ശ്രമങ്ങള്‍ ആവശ്യമാണ്. ഈ പ്രക്രിയയെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഓര്‍ഗാനിക് സ്‌മോക്കിന്റെ സ്ഥാപകനായ പീയൂഷ് ചാബ്ര പറയുന്നു. പീയൂഷ് ചാബ്രയും അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഗൗരവും നിതിനും ചേര്‍ന്ന് ജൂലൈ 2015 ലാണ് ഓര്‍ഗാനിക് സ്‌മോക്‌സ് ആരംഭിക്കുന്നത്. തുളസി ഇല, ഗ്രീന്‍ ടീ തുടങ്ങിയവ സിഗരിറ്റിനുള്ളിലെ പുകയിലയ്ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയുമോന്ന് ഞങ്ങള്‍ ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി ആലോചിച്ചു. ഇങ്ങനെ കിട്ടിയ പ്രതികരണങ്ങള്‍ ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണത്തില്‍ ഞങ്ങളെ സഹായിച്ചു. പീയുഷ് ചാബ്ര കൂട്ടി ചേര്‍ത്തു.

നിര്‍ദോഷകരം

കൃഷി ചെയ്‌തെടുക്കുന്ന ഔഷധ സസ്യങ്ങള്‍ മാത്രം ഉപയോഗിച്ച് കെമിക്കലുകളുടെ സാന്നിധ്യമില്ലാതെ നിര്‍മ്മിക്കുന്ന ഓര്‍ഗാനിക് സ്‌മോക്ക് ആരോഗ്യത്തെ ബാധിക്കാതെ തന്നെ പുകയിലയുടെ അന്തകനായി പ്രവര്‍ത്തിക്കുമെന്നാണ് ഓര്‍ഗാനിക് സ്‌മോക്‌സ് അവകാശപ്പെടുന്നത്. റോസ പുഷ്പത്തിന്റെ ഇതളുകള്‍, പുതിന ഇല, കോട്ടന്‍ ഫില്‍റ്റര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓര്‍ഗാനിക് സ്‌മോക്ക് പുകവലി ശീലമാക്കിയവര്‍ക്ക് ആശ്വാസം നല്‍കുകയും തണുപ്പ് കാലത്ത് നല്ലൊരു പ്രതിരോധ മാര്‍ഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എഫ്ഡിഎ സര്‍ട്ടിഫൈഡ് നിക്കോട്ടിന്‍ ഫ്രീ ഫോര്‍മുല ഉല്‍പ്പന്നത്തിന്റെ സവിശേഷതയാണ്. പത്ത് എണ്ണം അടങ്ങുന്ന ഒരു പാക്കറ്റിന് 255 രൂപയാണ് വില. മെന്തോള്‍, മൈല്‍ഡ്, റെഗുലര്‍ എന്നിങ്ങനെ മൂന്ന് ഫ്‌ളേവറുകളില്‍ ഉല്‍പ്പന്നം ലഭ്യമാണ്.

പുകവലി നിര്‍ത്തുവാന്‍…

ദിവസേന ഒരാള്‍ എത്ര തവണ പുക വലിക്കും എന്നതിനെ അടിസ്ഥാനമാക്കി മൂന്ന് പ്‌ളാനുകളാണ് പുകവലി നിര്‍ത്തുവാനായി കമ്പനി മുമ്പോട്ട് വയ്ക്കുന്നത്. ദിവസേന ആറു തവണ പുക വലിക്കുന്ന ആള്‍ ആണെങ്കില്‍ കമ്പനി ഒരു മാസത്തില്‍ ഒരിക്കല്‍ സ്റ്റോക്ക് എത്തിച്ചു നല്‍കും. ദിവസേന നാലു തവണ പുകവലിക്കുന്നവരാണെങ്കില്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ഉല്‍പ്പന്നം എത്തിച്ചു നല്‍കും. ഇടയ്ക്കുമാത്രം പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഉല്‍പ്പന്നം എത്തിച്ചു നല്‍കും.
കൂടുതല്‍ ആളുകളും മൂന്ന്മാസത്തിന്റെ പ്ലാന്‍ ആണ് ആവശ്യപ്പെടുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഒരു ലക്ഷം യൂണിറ്റില്‍ അധികം ഉല്‍പ്പന്നങ്ങള്‍ കമ്പനി ഇതുവരെ വില്‍പ്പന നടത്തിയിട്ടുണ്ട്. ഹര്‍ബന്‍ഡോട്ട്ഇന്‍ എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് ഓര്‍ഗാനിക് സ്‌മോക്‌സ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Branding