സ്വര്‍ണ വില 22,000 കടന്നു

സ്വര്‍ണ വില 22,000 കടന്നു

 

കൊച്ചി: സ്വര്‍ണ വില ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 22,080 രൂപയായി. 2760 രൂപയാണ് ഗ്രാമിന്. 22,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ജനുവരി ഒന്നിലെ വിലയായ 21,160 രൂപയില്‍ നിന്നും 920 രൂപയുടെ വര്‍ധനവാണ് 17 ദിവസംകൊണ്ട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. ഇതുകൂടാതെ വിവാഹ സീസണില്‍ ആവശ്യക്കാരേറിയതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. നേരത്തേ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങളും വിപണിയെ ബാധിച്ചു. എന്നാല്‍ ഇതി സംബന്ധിച്ച ആശങ്കകള്‍ നീങ്ങിയതും സ്വര്‍ണവിപണിക്ക് തിരിച്ചുവരവിന് സഹായകമായി.

Comments

comments

Categories: Slider, Top Stories